സര്‍ക്കാരിനെതിരെ പടവാളുമായി മെട്രോമാന്‍ ഇ.ശ്രീധരന്‍

sreedharan

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ പടവാളുമായി മെട്രോമാന്‍ ഇ.ശ്രീധരന്‍. ഡി.എം.ആര്‍.സി വീഴ്ച വരുത്തിയിട്ടില്ല. പദ്ധതി ഉപേക്ഷിച്ചതില്‍ ഉത്തരവാദി സര്‍ക്കാരാണ്. 2016 ഡിസംബറരിലെ കരട് കരാറിന് സര്‍ക്കാാര്‍ അംഗീകാരം നല്‍കിയില്ല. പദ്ധതിക്കു വേണ്ടി നാലു വര്‍ഷം രണ്ട് ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിച്ചതില്‍ ഡി.എം.ആര്‍.സിക്ക് കോടികളുടെ നഷ്ടമാണ് വന്നത്. ഓരോ മാസവും 16 ലക്ഷം വീതമാണ് ഓഫീസ് പ്രവര്‍ത്തനത്തിന് ഡി.എം.ആര്‍.സി മുടക്കിയിരുന്നത്. മുഖ്യമന്ത്രിയേയും പൊതുമരാമത്ത് മന്ത്രിയേയും പല തവണ സന്ദര്‍ശിച്ച് സംസാരിച്ചുവെങ്കിലും പ്രയോജനമുണ്ടായില്ല.പദ്ധതിയില്‍ സ്തംഭനാവസ്ഥയുണ്ടെന്ന് അറിയിക്കാന്‍ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല. ലൈറ്റ് മെട്രോ ഇന്ത്യയില്‍ നടപ്പാക്കുന്നതിന് സാങ്കേതിക പരിജ്ഞാനമുള്ളത് ഡി.എം.ആര്‍.സിക്ക് മാത്രമാണ്. പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് ബോധ്യമായതോടെയാണ് ഓഫീസുകള്‍ പൂട്ടുകയാണ്. ഡി.എം.ആര്‍.സി.സിയുടെ സാമ്പത്തിക ഭദ്രത സംരക്ഷിക്കാനാണ് പദ്ധതിയില്‍ നിന്ന് പിന്മാറുന്നത്. കരാര്‍ കാലാവധി കഴിഞ്ഞതിനാല്‍ ഈ മാസം 15ന് രണ്ട് ഓഫീസുകളും അടച്ചുപൂട്ടും. സര്‍ക്കാരിനോട് പരിഭവമില്ല. പൊതുമരാമത്ത് മന്ത്രി തനിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മറുപടി പറയുന്നത് ശരിയല്ല. അതുകൊണ്ട് അതില്‍ പ്രതികരിക്കുന്നില്ലെന്നും ശ്രീധരന്‍ പറഞ്ഞു.