സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്നു കാ​ലാ​വ​സ്ഥ കേ​ന്ദ്രം

heavy rainfall

സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്നു കാ​ലാ​വ​സ്ഥ കേ​ന്ദ്രം. ഉ​രു​ള്‍​പൊ​ട്ട​ലി​നും വെ​ള്ള​പ്പൊ​ക്ക​ത്തി​നും സാ​ധ്യ​ത​യു​ള്ളതിനാല്‍ സുരക്ഷാ മുന്‍കരുതലെടുക്കണമെന്നു ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. 12 മു​ത​ല്‍ 20 സെ​ന്‍റി മീ​റ്റ​ര്‍ വ​രെ മ​ഴ ല​ഭി​ക്കാം.ക​ട​ലി​ല്‍ മ​ണി​ക്കൂ​റി​ല്‍ 55 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ല്‍ കാ​റ്റി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ജാ​ഗ്ര​താ പാ​ലി​ക്ക​ണ​മെ​ന്നും മു​ന്ന​റി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.മ​ല​യോ​ര മേ​ഖ​ല​യി​ലെ താ​ലൂ​ക്ക് ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ ജൂ​ണ്‍ 11 വ​രെ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യു​ള്ള താ​ലൂ​ക്കു​ക​ളി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്ബുകള്‍ തു​റ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.