ഭൂമിയില്‍ ഇനി മുതൽ ഓരോ ദിവസവും 25 മണിക്കൂറുകളാകാൻ പോകുന്നു

earth

ഭൂമിയില്‍ ഇനി മുതൽ ദിവസത്തിന്റെ സമയം 25 മണിക്കൂറുകളായി മാറുമെന്ന് കണ്ടെത്തൽ. ചന്ദ്രന്‍ ഭൂമിയില്‍ നിന്നും അകലുന്നതാണ് ഇതിന് കാരണമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത് . ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് അകലുന്നതോടെ ദിവസത്തിന്റെ നീളം കൂടും. ഇതാണ് ഇപ്പോള്‍ 24 മണിക്കൂര്‍ നിന്നും 25 മണിക്കൂറാകാന്‍ കാരണം. സമീപ ഭാവിയില്‍ തന്നെ ഇത് നിലവില്‍ വരുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. കൊളംബിയ സര്‍വ്വകലാശാല, വിസ്‌കോണ്‍സിന്‍-മാഡിസണ്‍ സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച പഠനത്തില്‍ പറയുന്നത് നൂറ് കോടി വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഭൂമിയില്‍ 18 മണിക്കൂറെ ഉണ്ടായിരുന്നുള്ളു എന്നാണ്. നിലവില്‍ 384,000 കിമി അകലെയാണ് ചന്ദ്രന്‍. എന്നാല്‍ ഓരോ വര്‍ഷവും 3.82 സെന്റി മീറ്റര്‍ ദൂരത്തിലേക്ക് ചന്ദ്രന്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്.