പന്ന്യൻ രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആൻജിയോപ്ലാസ്റ്റിക്കു വിധേയനാക്കി

pannyan raveendran

സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം പന്ന്യൻ രവീന്ദ്രനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നു ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയപരിശോധനയിൽ തകരാർ കണ്ടതിനെ തുടർന്ന് ആൻജിയോപ്ലാസ്റ്റിക്കു വിധേയനാക്കി. ഓൾ കേരള ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണു സംഭവം.

സിപിഐ ജില്ലാ കമ്മിറ്റി ഓഫിസിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പമിരിക്കെ അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഓൾ കേരള ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു വൈകിട്ടു നടക്കേണ്ട പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനാണു പന്ന്യൻ രവീന്ദ്രൻ എത്തിയത്. രാവിലത്തെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത് മന്ത്രി ഇ. ചന്ദ്രശേഖരനാണ്.