പരസ്യബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ രണ്ടു പേര്‍ മരിച്ചു

പരസ്യബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ തൊഴിലാളികള്‍ക്കു ഷോക്കേറ്റു, രണ്ടു പേര്‍ മരിച്ചു. കോഴഞ്ചേരി ബസ് സ്റ്റാന്‍ഡിനു സമീപം കെട്ടിടത്തിനു മുകളില്‍ പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം. വൈദ്യുതി ലൈനില്‍ തട്ടിയാണ് രണ്ടു പേരും ഷോക്കേറ്റു മരിച്ചത്. രണ്ടു പേര്‍ക്കു പരുക്കേറ്റു. ഇവര്‍ ചികിത്സയിലാണ്. ആകെ എഴു തൊഴിലാളികളാണ് ഉണ്ടായിരുന്നത്.മൂന്നു പേര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി ഒന്‍പതോടെയായിരുന്നു അപകടം