പത്താം ക്ലാസുകാരിയെ സ്‌കൂള്‍ പ്രിന്‍സിപ്പലും വിദ്യാര്‍ഥികളും പീഡിപ്പിച്ച കേസ് ; 2 പേർ കൂടി അറസ്റ്റിൽ

rape

ബിഹാറിലെ പര്‍സാഗ്രയില്‍ പത്താം ക്ലാസുകാരിയെ സ്‌കൂള്‍ പ്രിന്‍സിപ്പലും വിദ്യാര്‍ഥികളും അടക്കം 18 പേര്‍ ചേര്‍ന്നു പീഡിപ്പിച്ച കേസില്‍ രണ്ടു വിദ്യാര്‍ഥികളെ കൂടി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഇന്നലെ പ്രിന്‍സിപ്പിളിനെയും അധ്യാപകനെയും രണ്ടു വിദ്യാര്‍ഥികളെയും അറസ്‌റ്റ്‌ ചെയ്‌തിരുന്നു. കഴിഞ്ഞ ഡിസംബറിലാണു വിദ്യാര്‍ഥിനിയെ മൂന്നു സഹപാഠികള്‍ ചേര്‍ന്ന്‌ പീഡിപ്പിച്ചത്‌. പീഡിപ്പിക്കുന്ന ദൃശ്യം വിദ്യാര്‍ഥികള്‍ പകര്‍ത്തുകയും ചെയ്‌തു. ആരോടെങ്കിലും പരാതി പറഞ്ഞാല്‍ പീഡന ദൃശ്യം പ്രചരിപ്പിക്കുമെന്നും ഭീക്ഷണിപെടുത്തുകയായിരുന്നു. സഹപാഠികള്‍ക്കു കൈമാറിയ പീഡന ദൃശ്യം കണ്ട പ്രിന്‍സിപ്പളും അധ്യാപകരും ചേര്‍ന്നു പീഡിപ്പിച്ചതായി പെണ്‍കുട്ടി പറഞ്ഞു. ഏഴു മാസത്തോളം പീഡനം തുടര്‍ന്നു. പിതാവ്‌ ജയിലിലായതിനാലാണു മൗനം പാലിച്ചതെന്ന്‌ വിദ്യാര്‍ഥിനി പോലീസിനോട്‌ പറഞ്ഞു. ഇതേ സ്‌കൂളില്‍ പഠിക്കുന്ന സഹോദരനെ അപായപ്പെടുത്തുമെന്നും അധ്യാപകര്‍ ഭീക്ഷണിപ്പെടുത്തിയിരുന്നു. പിതാവ്‌ ജയില്‍ മോചിതനായതോടെയാണു പെണ്‍കുട്ടി വിവരം പോലീസിനോട്‌ പരാതിപ്പെട്ടത്‌. പെണ്‍കുട്ടിയുടെ പരിശോധനാഫലം പുറത്ത്‌ വന്നിട്ടില്ല. പ്രതികള്‍ക്കെതിരേ പോക്‌സോ പ്രകാരം പോലീസ്‌ കേസെടുത്തു.