പുരുഷന്മാരെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച്‌ മോഷ്ടിക്കുന്നയാൾ അറസ്റ്റില്‍

chatting

പുരുഷന്മാരെ ആദ്യം ചാറ്റിങ്ങിലൂടെ വലയിലാക്കി പിന്നീട് പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച്‌ മോഷണം നടത്തുന്നയാൾ അറസ്റ്റില്‍. പാലക്കാട് മണ്ണാര്‍ക്കാട് കൈതച്ചിറ മാനസപറമ്പ് മാളിയേക്കല്‍ വീട്ടില്‍ അലാവുദ്ദീന്‍(29) ആണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്.

തൊടുപുഴ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ പോലീസ് സംഘം ചാറ്റിങ്ങിലൂടെ തന്നെ വലയിലാക്കുകയായിരുന്നു. യുവാക്കളെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചാണ് മോഷണം നടത്തിയിരുന്നത്.

സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: തൊടുപുഴ സ്വദേശിയായ യുവാവുമായി അലാവുദ്ദീന്‍ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ടു. തൊടുപുഴയിലെത്തി ഇരുവരും ലോഡ്ജില്‍ മുറിയെടുത്തു. യുവാവ് ഉറങ്ങുന്നതിനിടെ രാത്രി അലാവുദ്ദീന്‍ ലാപ്‌ടോപ്പ്, രണ്ട് മൊബൈല്‍, എ.റ്റി.എം. കാര്‍ഡ്, 6000 രൂപ എന്നിവ മോഷ്ടിച്ച് സ്ഥലംവിട്ടു. പിന്നീട് ലാപ്‌ടോപ്പിലെ വിവരങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ഒരുലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് പരാതി നല്‍കിയത്. എസ്.ഐമാരായ വി.സി.വിഷ്ണുകുമാര്‍, എസ്.ഐ. സുനില്‍ വി. എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതിയെ റിമാന്‍ഡുചെയ്തു.