Wednesday, April 24, 2024
HomeKeralaനടൻ ദിലീപിന്റെ റിമാൻഡ് കാലാവധി ഈ മാസം 22 വരെ നീട്ടി

നടൻ ദിലീപിന്റെ റിമാൻഡ് കാലാവധി ഈ മാസം 22 വരെ നീട്ടി

നടിയെ ഉപദ്രവിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടൻ ദിലീപിന്റെ റിമാൻഡ് കാലാവധി അങ്കമാലി മജിസ്ട്രേട്ട് കോടതി ഈ മാസം 22 വരെ നീട്ടി. കോടതിൽ നേരിട്ട് ഹാജരാകുന്നതിനു പകരം വീഡിയോ കോൺഫറന്‍സിലൂടെയാണ്‌ ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്. നേരിട്ട് ഹാജരാകുമ്പോഴുള്ള സുരക്ഷാ പ്രശ്നങ്ങള്‍ പരിഗണിച്ചാണ്‌ കോടതി വീഡിയോ കോണ്‍ഫറന്‍സിംഗ് അനുവദിച്ചത്. പു​തി​യ അ​ഭി​ഭാ​ഷ​ക​ൻ ബി. ​രാ​മ​ൻ​പി​ള്ള ഈ ​ആ​ഴ്ച​ത​ന്നെ ദി​ലീ​പി​​​​ന്റെ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും. കേ​സി​ൽ അ​നു​ബ​ന്ധ കു​റ്റ​പ​ത്രം ഉ​ട​ൻ സ​മ​ർ​പ്പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. ചി​ല പ്ര​മു​ഖ​ർ​ക്ക് കേ​സി​ലു​ള്ള ബ​ന്ധം ഉ​റ​പ്പി​ക്കാ​നു​ള്ള തെ​ളി​വു​ക​ളു​ടെ ശേ​ഖ​ര​ണ​മാ​ണ് അ​ന്വേ​ഷ​ണ സം​ഘം ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​ത്. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ നാ​ദി​ർ​ഷ​ക്ക് നേ​രി​ട്ട് ബ​ന്ധ​മി​ല്ലെ​ന്നാ​ണ് പൊ​ലീ​സി​​​​ന്റെ നി​ഗ​മ​നം. തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ടോ എ​ന്നാ​ണ് ഇ​പ്പോ​ൾ അ​ന്വേ​ഷി​ക്കു​ന്ന​ത്. സ​ഹോ​ദ​ര​ൻ സ​മ​ദി​നെ ക​ഴി​ഞ്ഞ ദി​വ​സം വി​ളി​ച്ചു​ വ​രു​ത്തി മൊ​ഴി​യെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം 25നാ​ണ് ദി​ലീ​പി​നെ അ​ങ്ക​മാ​ലി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. ഇത് മൂന്നാം തവണയാണ് ദിലീപിന്‍റെ റിമാൻഡ് നീട്ടുന്നത്. അതിനിടെ, ദിലീപിന്‍റെ ആരോഗ്യനില മോശമാണെന്ന തരത്തിൽ പുറത്തുവരുന്ന വിവരങ്ങൾ തെറ്റാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഡോക്ടർമാർ ദിലീപിനെ ജയിലിലെത്തി പരിശോധിച്ചിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് അവർ റിപ്പോർട്ട് നൽകിയതായാണ് വിവരം. ഇക്കഴിഞ്ഞ ജൂലൈ പത്തിനാണ് കേസിൽ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments