Friday, April 19, 2024
HomeInternationalഅമേരിക്കയിലെ ഷെറിന്റെ കൊലപാതകം; ദമ്പതികളുടെ വിസയും ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് റദ്ദാക്കും

അമേരിക്കയിലെ ഷെറിന്റെ കൊലപാതകം; ദമ്പതികളുടെ വിസയും ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് റദ്ദാക്കും

വളര്‍ത്തു മകളെ കൊലപ്പെടുത്തിയതിന് അമേരിക്കയില്‍ വിചാരണ നേരിടാനൊരുങ്ങുന്ന മലയാളി ദമ്പതികളുടെയും , ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിസ റദ്ദാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദേശ ഇന്ത്യക്കാര്‍ക്കുള്ള പൗരത്വമായ ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ (ഒ സി എ) കാര്‍ഡ് റദ്ദാക്കുന്നതിന് പുറമേ ഇവരെ കരിമ്പട്ടികയില്‍പ്പെടുത്താനാണ് വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഷെറിനെ ദത്തെടുത്ത മലയാളി മാതാപിതാക്കളായ വെസ്‌ലി മാത്യൂസ്, സിനി മാത്യൂസ്, വെസ്‌ലിയുടെ മാതാപിതാക്കള്‍ എന്നിവരും ഒ സി ഐ റദ്ദാക്കല്‍ പട്ടികയിലുണ്ട്. ദേശീയ സുരക്ഷാപ്രശ്‌നങ്ങളും,കേസിന്റെ അനന്തര ഫലത്തെ ചൊല്ലി വിദേശരാജ്യവുമായുള്ള ബന്ധം വഷളാക്കാനുള്ള താല്‍പര്യ കുറവു കൊണ്ടുമാണ്‌ കേന്ദ്ര സര്‍ക്കാര്‍ വിസ റദ്ദാക്കുന്നത്. ഹൂസ്റ്റണിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ മുഖാന്തിരമാണ് വിദേശകാര്യ മന്ത്രാലയം നോട്ടീസ് അയച്ചിരിക്കുന്നത്. ബിഹാറിലെ ഗയയില്‍ നിന്ന് ദത്തെടുത്ത ഷെറിന്‍ മാത്യൂസെന്ന മൂന്നുവയസ്സുകാരിയെ കൊലപ്പെടുത്തിയതിനാണ് വെസ്‌ലി – സിനി മാത്യൂസ് ദമ്പതികള്‍ ജയിലിലായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments