പ്രിയ വാര്യര്‍ക്ക് ഒരാഗ്രഹം, മോഹൻലാലിനെ കണ്ണിറുക്കി കാണിക്കണം

ഇതുവരെയും പുറത്തു ഇറങ്ങാത്ത സിനിമയിലെ ഒരു ഗാനത്തില്‍ കണ്ണിറുക്കി കാണിച്ചു കൊണ്ട് ലോകം മുഴുവന്‍ പ്രശസ്തി നേടിയ പ്രിയ വാര്യര്‍ക്ക് ഒരാഗ്രഹം, മോഹൻലാലിനെ കണ്ണിറുക്കി കാണിക്കണം . രാഹുല്‍ ഗാന്ധി വിഷയം മുതല്‍ ഒരുപാട് കാര്യങ്ങളില്‍ പ്രിയയെ സോഷ്യല്‍ മീഡിയ ട്രോളിയിരുന്നു. തന്നെ ആവശ്യമില്ലാതെ ട്രോളുന്നു എന്നും ബാക്കി ഉള്ളവരും ആയി താരതമ്യം ചെയ്യുന്നു എന്നും പ്രിയ ഒരു മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ തന്റെ വലിയ ആഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയ. മോഹന്‍ലാലിനെ കാണണമെന്നും തന്റെ സിഗ്നേച്ചര്‍ സിംബല്‍ ആയ കണ്ണിറുക്കല്‍ അദ്ദേഹത്തിനെ കാണിക്കണം എന്നും പ്രിയ പറയുന്നു. ഇതിനു പുറമെ മോഹന്‍ലാല്‍ തന്നെയും തിരിച്ച്‌ കണ്ണിറുക്കി കാണിക്കണം എന്ന് പ്രിയ കൂട്ടിച്ചേര്‍ത്തു