പിസി ജോര്‍ജ്ജ് എംഎല്‍ എയ്‌ക്കെതിരെ ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയുടെ വീട്ടുകാർ

p c george

ജലന്ധര്‍ ബിഷപ്പിനെതിരെ പീഡനപ്പരാതി ആരോപിച്ച കന്യാസ്ത്രീ ഞായറാഴ്ച മാധ്യമങ്ങളെ കാണില്ലെന്ന് അറിയിച്ചു. എന്നാല്‍ അപകീര്‍ത്തികരമായ പ്രസ്ഥാവന നടത്തിയെന്ന കുറ്റത്തിന് പിസി ജോര്‍ജ്ജ് എംഎല്‍ എയ്‌ക്കെതിരെ പരാതിയുമായി മുൻപോട്ട് പോകുമെന്ന് കന്യാസ്ത്രീയുടെ വീട്ടുകാർ അറിയിച്ചു. നിയമസഭാ സ്പീക്കര്‍ക്കും, പൊലീസിനും വനിതാ കമ്മീഷനും പരാതി കൊടുക്കുമെന്ന് കുടുംബം വ്യക്തമാക്കി. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസില്‍ സഭയും സര്‍ക്കാരും കൈവിട്ടെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ പറഞ്ഞിരുന്നു. നീതി നിഷേധിക്കപ്പെടുന്നതിനാല്‍ സമരത്തിനിറങ്ങുകയാണെന്നും അവര്‍ പറഞ്ഞു. ഇരയായ കന്യാസ്ത്രീക്കൊപ്പം ഉറച്ചു നില്‍ക്കുന്ന അഞ്ച് കന്യാസ്ത്രീകളാണ് ഇത്തരത്തില്‍ പ്രതികരണം നടത്തിയത്. ആരും സംരക്ഷിക്കാനില്ലെന്നും ഇരയായ കന്യാസ്ത്രീയൊടൊപ്പം നില്‍ക്കുമെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി.