ഷുഹൈബ് വധം:സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കസ്റ്റഡിയില്‍

shuhaib-murder

 കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ്‌ നേതാവ് ഷുഹൈബ് വധക്കേസില്‍ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കസ്റ്റഡിയില്‍. എടയന്നൂര്‍ മുന്‍ ലോക്കല്‍ സെക്രട്ടറി പ്രശാന്തന്‍ ആണ് കസ്റ്റഡിയിലായത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്‍റെ പിതാവ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അതേസമയം, ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍‌ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു .