അഹമ്മദാബാദിന്‍റെ പേര് മാറ്റാനൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍;ബിജെപിയുടെ മറ്റൊരു തെരഞ്ഞെടുപ്പ് തന്ത്രമെന്ന് കോൺഗ്രസ്

AHAMMADABAD

അഹമ്മദാബാദിന്‍റെ പേര് മാറ്റാനൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍. ഇത് ബിജെപിയുടെ മറ്റൊരു തെരഞ്ഞെടുപ്പ് തന്ത്രമെന്ന് കോൺഗ്രസ് ആരോപണം. അഹമ്മദാബാദ് നഗരത്തെ കര്‍ണവതിയായി കാണാനാണ് ജനങ്ങക്കിഷ്ടമെന്നും നിയമതടസങ്ങളൊന്നുമില്ലെങ്കില്‍ അഹമ്മദാബാദിന്‍റെ പേരു മാറ്റുമെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ അറിയിച്ചു. അതേസമയം, ഈ നീക്കത്തിനെതിരേ ശക്തമായി പ്രതിഷേധിച്ചു കൊണ്ട് കോണ്‍ഗ്രസ് രംഗത്തെത്തി. പേരു മാറ്റാനുള്ള തീരുമാനം സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ മറ്റൊരു തെരഞ്ഞെടുപ്പ് തന്ത്രമാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു . രാമക്ഷേത്ര നിര്‍മാണം പോലെ ഹിന്ദു വോട്ട് ലക്ഷ്യം വെച്ചാണ് ബിജെപി ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നതെന്ന് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു.