എത്ര വോട്ട് കിട്ടുമെന്നതോ എത്ര വോട്ട് നഷ്ടപ്പെടുമെന്നതോ പ്രശ്നമല്ല, ആധുനിക കേരളത്തെ നമുക്ക് ബലികൊടുക്കാനാവില്ല: പിണറായി വിജയൻ

ഇന്നലകളിലെ അബദ്ധങ്ങൾ ഇന്നത്തെ ആചാരങ്ങളും നാളത്തെ ശാസ്ത്രവുമായി വരുന്നതിനെ അനുകൂലിക്കുവാൻ സർക്കാരിന് കഴിയുകയില്ല . ഇത് അനുവദിച്ചു കൊടുക്കാതിരിക്കുക എന്നതാണ് ഭരണത്തിന്റെ കര്‍ത്തവ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് പ്രസ്താവിച്ചു.മനുഷ്യരെ മനുഷ്യരായി കാണുന്നതും അവർക്കിടയിൽ ഒരു വേർതിരിവും കാണിക്കാത്തതുമായ ആധുനിക കേരളത്തെ നമുക്ക് ബലികൊടുക്കാനാവില്ലയെന്ന് പിണറായി വിജയൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു. എത്ര വോട്ട് കിട്ടുമെന്നതോ എത്ര വോട്ട് നഷ്ടപ്പെടുമെന്നതോ എത്ര സീറ്റ് കിട്ടുമെന്നതോ എത്ര സീറ്റ് നഷ്ടപ്പെടുമെന്നതോ ഒന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് നമ്മുടെ പരിഗണനയില്‍ വരുന്ന കാര്യങ്ങളല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.പരിഗണയില്‍ വരുന്നത് ഒരു കാര്യം മാത്രമാണ്. അത് കേരളത്തെ പുരോഗമന സ്വഭാവത്തില്‍ നിലനിര്‍ത്തുക എന്നത്‌ മാത്രമെന്ന് മുഖ്യമന്ത്രി പറഞ്ഞു