മൂന്നു വയസ്സുകാരിയുടെ വായിൽ യുവാവ് പ​ട​ക്കം​ വ​ച്ച്‌ പൊ​ട്ടി​ച്ചു

DEEPAVALI

മൂന്നു വയസ്സുകാരിയുടെ വായിൽ യുവാവ് പ​ട​ക്കം​വ​ച്ച്‌ പൊ​ട്ടി​ച്ചു. സ്ഫോ​ട​ന​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ പെ​ണ്‍​കുട്ടി അ​ത്യാ​സ​ന്ന നി​ല​യി​ലാണ് . കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​നി​ടെ ദുരാല റോഡിലെ മിലക് ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് ക്രൂരമായ സംഭവം നടന്നത്. അക്രമികൾക്കെതിരെ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. പ്ര​ദേ​ശ​വാ​സി​യാ​യ ഹ​ര്‍​പാ​ല്‍ ആ​ണ് ക്രൂ​ര​കൃ​ത്യം ന​ട​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് ശ​ശി കു​മാ​ര്‍ ഇ‍​യാ​ള്‍​ക്കെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി ഒ​ളി​വി​ലാ​ണ്. പെ​ണ്‍​കു​ട്ടി​യു​ടെ വാ​യി​ല്‍ അ​മ്ബ​തോ​ളം കു​ത്തി​ക്കെ​ട്ടു​ക​ളാ​ണ് വേ​ണ്ടി​വ​ന്ന​ത്. എ​ന്നാ​ല്‍ മു​റി​വു​ക​ളി​ല്‍ അ​ണു​ബാ​ധ ഉ​ണ്ടാ​യ​തോ​ടെ കു​ട്ടി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.