കാലിഫോര്‍ണിയ വെടിവെയ്‌പ്പിൽ അക്രമിയും പോലീസ് ഓഫീസറുമുൾപ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു.ഇരുപതോളം പേര്‍ക്ക് പരിക്ക്

california shooting
13 dead in California bar shooting

Reporter : P P Cherian, Dallas

കാലിഫോര്‍ണിയ ലോസ് ഏഞ്ചലസിനു നാൽപതു മൈൽ ബോർഡർലൈൻബർ ആൻഡ് ഗ്രില്ലിലുണ്ടായ വെടിവെയ്‌പ്പിൽ അക്രമിയും പോലീസ് ഓഫീസറുമുൾപ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. 20തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രി 11 മണിയോടെ 200ലധികം പേർ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌ നൈറ്റ് പരിപാടിക്കിടെയാണ് വെടിവെയ്‌പ്പുണ്ടായത്. ഹാൻഡ് ഗണ്ണിനു പുറമെ സ്‌മോക്ക് ബോംബും അക്രമി ഉപയോഗിച്ചതായി പോലീസ് പറയുന്നു.

അടുത്തവർഷം റിട്ടയർ ചെയേണ്ട ഇരുപത്തിഒന്പതു വർഷം സെർവിസുള്ള ഡെപ്യൂട്ടി ഷെരിഫ് റോൺ ഹില്സ് അന്ന് കൊല്ലപ്പെട്ടത്. കറുത്ത വസ്‌ത്രവും തലമൂടിയും ബാറിലേക്ക് പ്രവേശിച്ച അക്രമി യാതൊരു പ്രകോപനവും ഇല്ലാതെ നിറയൊഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു

അക്രമിയെ കുറിച്ചോ, മരിച്ചവരെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ ഭീകരമെന്നു വിശേഷിപ്പിച്ചു പ്രസിഡന്റ് ട്രമ്പ് ട്വിറ്ററിൽ സന്ദേശം അയച്ചു.