Wednesday, April 24, 2024
HomeNationalപുരുഷന്‍ കുറ്റക്കാരനും സ്ത്രീ ഇരയും ആകുന്ന നിയമം പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി

പുരുഷന്‍ കുറ്റക്കാരനും സ്ത്രീ ഇരയും ആകുന്ന നിയമം പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി

വ്യഭിചാര നിയമം സംബന്ധിച്ച 497ാം വകുപ്പ് പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനം. വിവാഹിതയായ സ്ത്രീ വ്യഭിചാര കേസുകളില്‍ ഉള്‍പ്പെടുമ്പോള്‍ പുരുഷന്‍ കുറ്റക്കാരനും സ്ത്രീ ഇരയും ആകുന്ന നിലവിലെ നിയമം ബ്രിട്ടീഷ് ഭരണ കാലത്തേത് ആണെന്ന് പരമോന്നത കോടതി നിരീക്ഷിച്ചു.നിയമം പുനപരിശോധിക്കണമെന്നും സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. 497ാം വകുപ്പിന്‍റെ രണ്ട് വശങ്ങള്‍ പുനഃപരിശോധിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. വ്യഭിചാരത്തിന് പുരുഷന്‍ മാത്രം കുറ്റവാളിയാവുകയും സ്ത്രീയെ ഇരയായി ചിത്രീകരിക്കുകയും ചെയ്യുന്നതാണ് അവസ്ഥ. ഇതാണ് ആദ്യ വശം. വിവാഹിതയായ സ്ത്രീ പുരുഷന്റെ സ്വത്തോ അല്ലെങ്കില്‍ നിഷ്‌ക്രിയമായ വസ്തു മാത്രമോ എന്നതാണ് ചോദ്യം. വ്യഭിചാരത്തിന് ഭര്‍ത്താവിന്റെ സമ്മതമോ മൗനാനുവാദമോ ഉണ്ടെങ്കില്‍ കുറ്റം ഇല്ലാതാകുന്നു എന്നതാണ് രണ്ടാമത്തെ വശം. ഒരാള്‍ മറ്റൊരാളുടെ ഭാര്യയുമായി ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുകയും അത് അയാളുടെ സമ്മതമോ മൗനാനുവാദമോ ഇല്ലാതെ ആണെങ്കില്‍ ഇത് വ്യഭിചാര കുറ്റമാണെന്നും ശിക്ഷിക്കണമെന്നുമാണ് 497ാം വകുപ്പ് അനുശാസിക്കുന്നത്. അതേസമയം, അത് ബലാല്‍സംഗത്തിന്റെ പരിധിയില്‍ വരുന്നുമില്ല.
പുരുഷന്‍റെ സ്വകാര്യ സ്വത്തായി സ്ത്രീയെ കണക്കാക്കിയിരുന്ന കാലത്താണ് ഈ നിയമം നിലവില്‍ വന്നതെന്ന് ചൂണ്ടിക്കാട്ടി ജോസഫ് ഷൈന്‍ എന്ന വ്യക്തി നല്‍കിയ പൊതുതാല്‍പ്പര്യഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന തീരുമാനം. ഹര്‍ജിക്കാരനുവേണ്ടി അഭിഭാഷകരായ കാളീശ്വരം രാജും സുവിദത്ത് എം.എസും ആണ് ഹാജരായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments