മരിച്ചു കിടന്ന കാമുകിയുമായി ബന്ധപ്പെട്ട യുവാവിന് 1 വര്‍ഷത്തെ ശിക്ഷ

jail

കാമുകിയുടെ മൃതദേഹവുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതിന് യുവാവ് കോടതിയില്‍ വെളിപ്പെടുത്തിയത് വിചിത്രമായ കാരണം. ലണ്ടന്‍ സ്വദേശിയായ ആരോണ്‍ ഗെസര്‍ എന്ന 39 വയസ്സുകാരനാണ് കാമുകിയുടെ മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് വിചിത്രമായ കാരണവുമായി രംഗത്തെത്തിയത്.തന്റെ കാമുകിയെ പുനരുജ്ജീവിപ്പിക്കാനാണ് താന്‍ അത്തരത്തില്‍ ചെയ്തതെന്നായിരുന്നു കോടതിയില്‍ ഇയാളുടെ വാദം. കഴിഞ്ഞ ജനുവരിയിലാണ് ആരോണിന്റെ കാമുകിയെ ഇവരുടെ വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. മയക്കു മരുന്ന് അമിതമായി ഉപയോഗിച്ചതായിരുന്നു മരണ കാരണം. മൃതദേഹത്തിന് അരികില്‍ നിന്നായി മയക്കു മരുന്നുകളും പൊലീസ് കണ്ടെടുത്തിരുന്നു.കാമുകി മരിച്ചു കിടക്കുന്നത് കണ്ടപ്പോള്‍ യുവതിയെ ഉണര്‍ത്തുവാന്‍ വേണ്ടിയാണ് ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതെന്നാണ് ഇയാളുടെ പക്ഷം. താനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ യുവതിക്ക് ഇഷ്ടമായിരുന്നില്ലെന്നും ഇതു കാരണം തന്നെ എതിര്‍ക്കാന്‍ കാമുകി ഉണരുമെന്നാണ് പ്രതീക്ഷിച്ചതെന്നും അരോണ്‍ കോടതിയില്‍ പറഞ്ഞു. ഇദ്ദേഹത്തിന് കോടതി പ്രകൃതി വിരുദ്ധ ലൈംഗികത അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു.