Thursday, March 28, 2024
HomeInternationalയുഎസിലെ 60 ശതമാനം സ്ത്രീകളും ലൈംഗിക പീഡനത്തിന് ഇരകളാണെന്ന് സര്‍വേ ഫലം

യുഎസിലെ 60 ശതമാനം സ്ത്രീകളും ലൈംഗിക പീഡനത്തിന് ഇരകളാണെന്ന് സര്‍വേ ഫലം

അമേരിക്കയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ക്വിന്നിപിയാക് സര്‍വകലാശാലയുടെ ദേശീയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. യുഎസിലെ 60 ശതമാനം സ്ത്രീകളും ലൈംഗിക പീഡനത്തിന് ഇരകളാണെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്. മൂന്നില്‍ രണ്ട് ലൈംഗിക പീഡനവും നടന്നത് തൊഴില്‍ സ്ഥലങ്ങളില്‍നിന്നാണെന്നും സര്‍വേയില്‍ പറയുന്നു. സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും പീഡനത്തിന് ഇരയായിട്ടുണ്ട്.ഇരുപത് ശതമാനമാണ്പുരുഷപീഡനം. ഇതില്‍ 60 ശതമാനവും തൊഴിലിടത്തിലാണു സംഭവിച്ചത്. സ്ത്രീകളില്‍ 69 ശതമാനത്തിനു ജോലിസ്ഥലത്തും 43 ശതമാനത്തിനു സാമൂഹിക ഇടപെടലുകള്‍ക്കിടയിലും 45 ശതമാനത്തിനു തെരുവിലും 14 ശതമാനത്തിന് വീടുകളിലുമാണു പീഡനം നേരിട്ടത്. സര്‍വേയില്‍ പങ്കെടുത്ത 89 ശതമാനം സ്ത്രീകളും ലൈംഗിക പീഡനം ‘ഗുരുതര പ്രശ്‌നം’ ആണെന്നാണു പറഞ്ഞതെന്നു സര്‍വകലാശാല അസിസ്റ്റന്റ് ഡയറക്ടര്‍ ടിം മല്ലോയ് വ്യക്തമാക്കി. വിനോദ, വ്യവസായ, രാഷ്ട്രീയ മേഖലകളിലെ പീഡനക്കേസുകള്‍ തുടര്‍ച്ചയായി വാര്‍ത്തയാകുമ്പോഴാണു പുതിയ സര്‍വേഫലം വന്നിരിക്കുന്നത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments