Thursday, April 25, 2024
HomeNationalദയാവധത്തിന്‌ സുപ്രീംകോടതി അനുമതി നൽകി

ദയാവധത്തിന്‌ സുപ്രീംകോടതി അനുമതി നൽകി

ദയാവധത്തിന്‌ ഉപാധികളോടെ സുപ്രീംകോടതി അനുമതി നൽകി. സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചാണ്‌ അനുമതി നൽകിയത്‌. ജീവിതത്തിലേക്ക്‌ തിരിച്ചുവരില്ലെന്ന്‌ ഉറപ്പായാൽ ദയാവധം സ്വീകരിക്കാം. മാന്യമായി മരിക്കുക എന്നത്‌ മൗലീകാവകാശമാണെന്നും  കോടതി പറഞ്ഞു. പൊതു താൽപര്യ ഹർജിയിലാണ്‌ കോടതി ഉത്തരവ്‌.നല്ല ആരോഗ്യാവസ്‌ഥയിലുള്ള ഒരാൾക്ക്‌ ദയാവധം അവകാശപ്പെടാൻ ആകില്ലെന്നും കോടതി വ്യക്‌തമാക്കി.ദയാവധത്തിനുള്ള മാർഗനിർദ്ദേശങ്ങൾക്കും കോടതി രൂപം നൽകി. മെഡിക്കൽ ബോർഡും ഹൈക്കോടതിയും അനുമതി നൽകണം. ജില്ലാ മജിസ്‌ട്രേറ്റ്‌ മെഡിക്കൽ ബോർഡിന്‌ രൂപം നൽകും. മരുന്നുകുത്തിവെച്ച്‌ മരിക്കാൻ അനുവദിക്കില്ല. നിഷ്‌ക്രിയ ദയാവധത്തിനാണ്‌ അനുമതി. ഒരു വ്യക്‌തി ഗുരുതരമായ രോഗബാധയെ തുടൾന്ന്‌ മരണാസന്നനായി കഴിയുകയാണെങ്കിൽ ആ രോഗിക്കു നൽകുന്ന കൃത്രിമമായ ജീവൻ രക്ഷാസംവിധാനം പിൻവലിക്കുന്നതിനാണ്‌ നിഷ്‌ക്രിയ ദയാവധം എന്ന്‌ പറയുന്നത്‌. മരണതാൽപര്യപത്രം നേരത്തെ എഴുതി നൽകിയവർക്കും ദയാവധത്തിന്‌ അനുമതി നൽകും. പൂര്‍ണ ശാരീരിക, മാനസിക ആരോഗ്യമുള്ള വ്യക്തി ഭാവിയില്‍ താന്‍ ഏതെങ്കിലും രോഗം ബാധിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഇടയില്ലാതെ കിടപ്പിലാകുന്ന സാഹചര്യത്തില്‍ വൈദ്യസഹായത്തിലൂടെ ജീവന്‍ നിലനിര്‍ത്തേണ്ടതില്ലെന്ന വ്യവസ്ഥ ഉള്‍ക്കൊള്ളിച്ച് വില്‍പ്പത്രംപോലെ രേഖ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളിലാണ് ഇങ്ങനെ ദയാവധം അനുവദിയ്ക്കാവുന്നത്. ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ, ജഡ്‌ജിമാരായ എ കെ സിക്രി, എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ്‌, അശോക്‌ ഭൂഷൻ എന്നിവരടങ്ങിയ ഭരണഘടനാബെഞ്ചിന്റെതാണ്‌ വിധി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments