Thursday, April 18, 2024
HomeNationalസ്‌കൂൾ ബസ് 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു; 29 മരണം

സ്‌കൂൾ ബസ് 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു; 29 മരണം

സ്‌കൂൾ ബസ് 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു 29 സ്കൂള്‍കുട്ടികൾ മരിച്ചു. ഹിമാചലിലെ കാൺഗ്ര ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. മല മുകളിലെ പാതയിലൂടെ പോകുകയായിരുന്ന ബസ് തെന്നിനീങ്ങി താഴേക്കു പതിക്കുകയായിരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ പ്രത്യേകസംഘം രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നു.  ഇപ്പോഴും ബസിൽ കുട്ടികൾകുടുങ്ങിക്കിടക്കുന്നതായാണു വിവരം. വസീർ റാം സിങ് പതാനിയ സ്മാരക പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് മുതൽ താഴേക്കുള്ള 30 വിദ്യാർഥികളായിരുന്നു ബസിലുണ്ടായിരുന്നത്. ഷിംലയിൽ നിന്നു 300 കിലോമീറ്റർ അകലെയാണ് ഈ സ്കൂൾ. ലോകത്തിലെ ഏറ്റവും ദുർഘടമായ റോഡുകളുള്ള മേഖലയിലാണ് അപകടം നടന്നത്.അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പ്രദേശവാസികളുടെയും ദുരന്ത നിവാരണസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി ജയ്റാം താക്കൂർ പറഞ്ഞു

RELATED ARTICLES
- Advertisment -

Most Popular

Recent Comments