സീരിയല്‍ സംവിധായകന് തന്നോട് മോശമായി പെരുമാറുകയും മാനസിക പീഡനത്തിനു വിധേയമാക്കുകയും െചയ്തെന്ന സീരിയല്‍ നടി നിഷ സാരംഗിെന്റ ആരോപണത്തെ തുടര്‍ന്ന് സംവിധായകനെതിരെ വനിത കമീഷന് കേസെടുത്തു. ‘ഉപ്പും മുളകും’ എന്ന സീരിയലിന്റെ സംവിധായകന് ഉണ്ണികൃഷ്ണനെതിരെയാണ് കേസെടുത്തത്. സീരിയലില്‍ നിന്ന് ഒഴിവാക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന നടിയുടെ പരാതി അന്വേഷിക്കുമെന്ന് വനിതാ കമീഷന് അധ്യക്ഷ എം.സി ജോസഫൈന് ഉറപ്പു നല്‍കിയിരുന്നു. സീരിയലില്‍ നിഷ തുടരണമെന്നും സംവിധായകനെ മാറ്റണമെന്നുമുള്ള ആവശ്യവുമായി സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പ്രേക്ഷകരാണ് രംഗത്തെത്തിയത്. സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ല്യു.സി.സിയും നിഷക്ക് പിന്തുണയുമായി രംഗത്തെത്തി. സംവിധായകന് ഉണ്ണികൃഷ്ണനെ മാറ്റാമെന്ന ഉറപ്പാണ് തനിക്ക് വാക്കാല്‍ ചാനല്‍ അധികൃതര്‍ നല്‍കിയിട്ടുള്ളതെന്നും മറിച്ചാണെങ്കില്‍ താന്‍ തുടരില്ലെന്നും നടി ‘മാധ്യമ’ത്തോട് പറഞ്ഞിരുന്നു.
സീരിയല്‍ നടിയുടെ ആരോപണത്തെ തുടര്‍ന്ന് സംവിധായകനെതിരെ വനിത കമീഷന് കേസെടുത്തു
RELATED ARTICLES