Tuesday, April 23, 2024
HomeInternationalഇനി ഖത്തറിലേക്ക്​ പോകാൻ വിസ വേണ്ട

ഇനി ഖത്തറിലേക്ക്​ പോകാൻ വിസ വേണ്ട

ലോകത്തി​​​ന്റെ വിവിധ ഭാഗങ്ങളിലുള്ള 80 രാജ്യങ്ങളിൽനിന്നുള്ളവർക്ക്​ ഇനി ഖത്തറിലേക്ക്​ വരാൻ വിസ വേണ്ട. ഇന്ത്യ, അമേരിക്ക, ബ്രിട്ടൻ, കാനഡ, ആസ്​ട്രേലിയ തുടങ്ങിയവയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക്​ വിസയില്ലാതെ ഖത്തറിൽ പ്രവേശിക്കാമെന്ന്​ ഖത്തർ ടൂറിസം അതോറിറ്റി അധികൃതരാണ്​ വാർത്തസമ്മേളനത്തിൽ അറിയിച്ചത്​.

ഇൗ രാജ്യങ്ങളിൽനിന്നുള്ളവർക്ക്​ വിസക്ക്​ അപേക്ഷ നൽക​ുകയോ ഫീ അടക്കുക​േയാ വേണ്ടതില്ല. ഖത്തറിലേക്കുള്ള പ്രവേശനകവാടത്തിൽ ചുരുങ്ങിയത്​ ആറു മാസം കാലാവധിയുള്ള പാസ്​പോർട്ടും റിട്ടേൺ ടിക്കറ്റും ഹാജരാക്കിയാൽ പ്രവേശനാനുമതി ലഭിക്കും. 33 രാജ്യങ്ങൾക്ക്​ 90 ദിവസം വരെ ഖത്തറിൽ തങ്ങാവുന്ന 180 ദിവസം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി അനുമതിയാണ്​ ലഭിക്കുക.

ഇന്ത്യയടക്കമുള്ള 47 രാജ്യക്കാർക്ക്​ 30 ദിവസം തങ്ങാനും പിന്നീട്​ 30 ദിവസം കൂടി നീട്ടാവുന്നതുമായ മൾട്ടിപ്പിൾ എൻട്രി അനുമതിയാണ്​ കിട്ടുക. 80 രാജ്യങ്ങൾക്ക്​ വിസയില്ലാതെ രാജ്യത്തേക്ക്​ പ്രവശേിക്കാൻ അനുമതി നൽകുന്നതിലൂടെ മേഖലയിലെ ഏറ്റവും തുറന്ന സമുപനമുള്ള രാജ്യമായി മാറുകയാണ്​ ഖത്തർ. ഞങ്ങളുടെ സാംസ്​കാരിക പാരമ്പര്യവും ആതിഥ്യമര്യാദയും അനുഭവിക്കാൻ സന്ദർശകരെ സ്വാഗതം ചെയ്യുകയാണ്​ -ഖത്തർ ടൂറിസം അതോറിറ്റി ചെയർമാൻ ഹസൻ അൽ ഇബ്രാഹീം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments