തോമസ് ഐസക്കിന്‍റെ കോഴിയ്ക്ക് മാത്രമാണ് വില കുറഞ്ഞത് ; പരിഹാസവുമായി സഭയിൽ പ്രതിപക്ഷം

തോമസ് ഐസക്

സംസ്ഥാനത്തെ വിലക്കയറ്റത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം നിയമസഭയിൽ . എന്നാൽ പച്ചക്കറിക്ക് മാത്രമാണ് വിലക്കയറ്റമുണ്ടായിരിക്കുന്നതെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ പറഞ്ഞു. എല്ലാ സാധനങ്ങൾക്കും വില കൂടിയെന്നും സർക്കാർ ഇത് അംഗീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
തോമസ് ഐസക്കിന്‍റെ കോഴിയ്ക്ക് മാത്രമാണ് വില കുറഞ്ഞതെന്നും പ്രതിപക്ഷം പരിഹസിച്ചു. അടിയന്തിര പ്രമേ‍യത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.