Thursday, March 28, 2024
HomeNationalഅമ്മ സ്‌കൂള്‍ ബാഗില്‍ കൊടുത്തയച്ച കഞ്ചാവുമായി മകന്‍ പിടിയില്‍

അമ്മ സ്‌കൂള്‍ ബാഗില്‍ കൊടുത്തയച്ച കഞ്ചാവുമായി മകന്‍ പിടിയില്‍

‘അമ്മ സ്‌കൂള്‍ ബാഗില്‍ കൊടുത്തയച്ച കഞ്ചാവുമായി പ്രായപൂര്‍ത്തിയാകാത്ത മകന്‍ പിടിയില്‍.’അമ്മ കൊടുത്തയച്ച രണ്ടു കിലോ കഞ്ചാവുമായി ആവശ്യക്കാരനെ കാത്ത് നില്‍ക്കുന്നതിനിടയിലാണ് മകനെ പോലീസ് പിടികൂടിയത്. കഞ്ചാവ് സ്‌കൂള്‍ ബാഗിലാക്കി ആവശ്യക്കാരനു വേണ്ടി കാത്തുനില്‍ക്കണമെന്നായിരുന്നു അമ്മ മകന് നല്‍കിയ നിര്‍ദേശം. മകന്‍ പിടിയിലായതോടെ അമ്മ ഒളിവില്‍ പോയി.

അമ്മ തമിഴ് കുഴിത്തുറയില്‍ നിന്ന് എത്തിച്ച കഞ്ചാവ് കൈമാറാനുള്ള ആളെയും കാത്ത് നിന്ന മകനെ കുടുക്കിയത് അമ്മയുടെ ശത്രുക്കളായിരുന്നു. ഇവര്‍ കഞ്ചാവ് വില്‍പനയെ കുറിച്ചുള്ള വിവരം പോലീസിന് കൈമാറുകയായിരുന്നു. സ്‌കൂള്‍ ബാഗില്‍ കഞ്ചാവ് നിറച്ച ഒരാള്‍ പൂവാറിലേക്ക് വരുന്ന വിവരം സി ഐ സുരേഷിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സിഐ യുടെ നിര്‍ദേശ പ്രകാരം പോലീസ് സംഘം സംശയകരമായി റോഡില്‍ നില്‍ക്കുകയായിരുന്ന മകന്റെ ബാഗില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
തമിഴ്‌നാട്ടില്‍ പതിനയ്യായിരത്തോളം രൂപ വിലയുള്ള കഞ്ചാവിന് ഇവിടെ അന്‍പതിനായിരം വരെ വിലയുണ്ട്. വന്‍ ലാഭം പ്രതീക്ഷിച്ച് സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിതരണം ചെയ്യാനാണ് ഇത്രയും കൂടുതല്‍ കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറയുന്നു. അമ്മയെ തേടി പോലീസ് വീട്ടില്‍ എത്തിയെങ്കിലും അവര്‍ രക്ഷപ്പെടുകയായിരുന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments