Thursday, April 25, 2024
HomeInternationalസൗദിയെക്കുറിച്ച് ഇസ്രായേലില്‍ നിന്ന് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

സൗദിയെക്കുറിച്ച് ഇസ്രായേലില്‍ നിന്ന് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

അധികാര നീക്കങ്ങള്‍ നടക്കുന്ന സൗദിയെക്കുറിച്ച് ഇസ്രായേലില്‍ നിന്ന് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. യെമന്‍ അതിര്‍ത്തിയ്ക്ക് സമീപത്തുവച്ചുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മന്‍സൂര്‍ ബിന്‍ മുഖ്രിന്‍ രാജകുമാരന്‍റേത് അപകടമരണമല്ലെന്നും പദ്ധതതിയിട്ട് വധിക്കുകയായിരുന്നുവെന്നുമാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. വിമാനം തകര്‍ന്നതല്ലെന്നും വിജയകരമായി വധിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സൗദിയിലെ യുദ്ധവിമാനങ്ങള്‍ മന്‍സൂര്‍ ബിന്‍ മുഖ്രിനും ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്റ്റര്‍ വെടിവെച്ചു വീഴ്ത്തുകയായിരുന്നുവെന്നും ഇസ്രായേലി ദിനപത്രം Yedioth Ahronoth റിപ്പോര്‍ട്ട് ചെയ്യുന്നു. മന്‍സൂര്‍ ബിന്‍ മുഖ്രിന്‍രാജകുമാരന് പുറമേ ഏഴ് ഉദ്യോഗസ്ഥരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. യെമന്‍ അതിര്‍ത്തിയ്ക്ക് സമീപത്തുവച്ചാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്നും റിപ്പോര്‍ട്ട് ചെയ്യുന്ന ഇസ്രായേലി മാധ്യമം വിവരം ലഭിച്ച വൃത്തങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മുഖ്രിന്‍ ബിന്‍ അബ്ദുളസീസ് അല്‍ സൗദിന്‍റെ മകനായിരുന്ന മന്‍സൂര്‍ ബിന്‍ മുഖ്രിന്‍ രാജകുമാരന്‍ സൗദിയിലെ ശക്തനായ ഇന്‍റലിജന്‍സ് തലവനായിരുന്നു.മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരത്തിലെത്തുന്നതിനെ പിന്തുണയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ആയിരത്തോളം രാജകുമാരന്മാര്‍ക്ക് മുഖ്രിന്‍ രാജകുമാരന്‍ കത്തയച്ചിരുന്നുവെന്നും മിഡില്‍ ഈസ്റ്റ് മോണിട്ടറിനെ ഉദ്ധരിച്ച് ന്യൂ ഖലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിന്‍ സല്‍മാനെ ആര്‍ക്കും തടയാനാവില്ലെന്നും വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കുമെന്നുള്ള ശക്തമായ സന്ദേശമാണ് ആക്രമണം നല്‍കുന്നതെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.സൗദിയിലെ മുതിര്‍ന്ന രാജകുമാരന്മാരെയും മന്ത്രിമാരെയും തിരക്കിട്ട നീക്കത്തിലൂടെ സൗദിയിലെ അഴിമതി വിരുദ്ധ കമ്മറ്റി അറസ്റ്റ് ചെയ്ത സംഭവത്തിന് പിന്നാലെയാണ് മുഖ്രിന്‍ രാജകുമാരന്‍ യെമന്‍ അതിര്‍ത്തിയ്ക്ക് അടുത്തുവെച്ചുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെടുന്നത്. അപകട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പല മാധ്യങ്ങളും അപകടത്തിനുള്ള കാരണം വെളിപ്പെടുത്തിയിരുന്നില്ല. ലോകത്തിലെ സമ്പന്നരില്‍ ഒരാളായ അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരനുള്‍പ്പെടെ നൂറോളം പേരെയാണ് റിയാദിലെ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ തടവില്‍ പാര്‍പ്പിച്ചിട്ടുള്ളത്. അഴിമതി വിരുദ്ധ കമ്മറ്റിയുടെ നടപടികളെ തുടര്‍ന്ന് റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടല്‍ താല്‍ക്കാലിക തടവറയായി മാറ്റിയിരിക്കുകയാണ്. സൗദി രാജകുടുംബത്തിലെ രാജകുമാരന്മാരെയുടേയും മന്ത്രിമാരുടെയും അറസ്റ്റ് വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഹെലികോപ്റ്റര്‍ അപകടം.
നിര്യാതനായ ഫഹദ് രാജാവിന്‍റെ മകന്‍ അബ്ജുള്‍ അസീസ് ബിന്‍ ഫഹദ് കൊല്ലപ്പെട്ടുവെന്ന വാര്‍ത്തയാണ് സൗദിയില്‍ നിന്ന് പുറത്തുവന്ന ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത. സൗദിയില്‍ നിന്നുള്ള വിവിധ വൃത്തങ്ങള്‍ മരണവാര്‍ത്ത സ്ഥിരീകരിച്ചിരുന്നുവെങ്കിലും വാര്‍ത്ത നിഷേധിച്ച് സൗദി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം രംഗത്തെത്തിയിരുന്നു. രാജകുമാരന്‍ മരിച്ചിട്ടില്ലെന്ന് സൗദി വ്യക്തമാക്കിയെങ്കിലും രാജകുമാരന് പരിക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്തതായി സ്ഥിരീകരണമില്ല.
അസീര്‍ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവര്‍ണറായിരുന്ന മന്‍സൂര്‍ ബിന്‍ മുഖ്‌രിന്‍ കൊല്ലപ്പെട്ട രാജകുമാരനാണ് ഞായറാഴ്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. സൗദിയുടെ തെക്കുഭാഗത്ത് യമന്‍ അതിര്‍ത്തിയില്‍ വെച്ചാണ് ഇദ്ദേഹം സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. അല്‍ അറബിയ്യ ചാനല്‍ പുറത്തുവിട്ട വാര്‍ത്ത പ്രകാരം കൂടെയുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിനുള്ള കാരണം വ്യക്തമല്ല.മുന്‍ സൗദി കിരീടാവകാശി മുഖ്രിന്‍ അല്‍സൗദിന്‍റെ മകനാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട മന്‍സൂര്‍ ബിന്‍ മുഖ്രിന്‍. രണ്ട് വിശുദ്ധ പള്ളികളുടെ കസ്റ്റോഡിയനായിരുന്ന ഇദ്ദേഹം സൗദിയിലെ ദക്ഷിണ പ്രവിശ്യയായ അസിറിന്‍റെ ഗവര്‍ണര്‍ കൂടിയായിരുന്നു. നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന ഇദ്ദേഹം ഹെലികോപറ്റര്‍ തകര്‍ന്ന് മരിക്കുകയായിരുന്നുവെന്ന് ടിവി എക്ബാരിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച രാത്രി സൗദി അഴിമതി വിരുദ്ധ കമ്മറ്റി 11 രാജകുമാരന്മാരേയും നാല് മന്ത്രിമാരെയുമാണ് അറസ്റ്റ് ചെയ്തത്. സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചിരുന്നയാളാണ് മരിച്ച രാജകുമാരന്‍.

RELATED ARTICLES
- Advertisment -

Most Popular

Recent Comments