Saturday, April 20, 2024
HomeKeralaഒാഖി വിതച്ച ദുരന്തത്തിൽ ബാധിതരായവർക്ക് 1843 കോടിയുടെ സഹായം

ഒാഖി വിതച്ച ദുരന്തത്തിൽ ബാധിതരായവർക്ക് 1843 കോടിയുടെ സഹായം

ഒാഖി വിതച്ച ദുരന്തത്തിൽ ബാധിതരായവർക്ക് ​പ്രത്യേക പാക്കേജ്​ നൽകണമെന്ന്​ കേന്ദ്രസർക്കാറിനോട്​ ആവശ്യപ്പെട്ടെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. 1843 കോടിയുടെ സഹായം കേന്ദ്രത്തോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. ഇതിൽ 300 കോടി അടിയന്തരമായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന്​ പിണറായി പറഞ്ഞു. ഒാഖി ദുരിതത്തെ കുറിച്ച്​ പഠിക്കുന്നതിനായി ഉന്നതലസംഘം കേരളം സന്ദർശിക്കും.​ കേന്ദ്ര അഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്ങുമായി കൂടികാഴ്​ച നടത്തിയതിന്​ ശേഷം മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.  13,436 മൽസ്യ തൊഴിലാളികൾക്ക്​ വീടും സ്ഥലവുമില്ല. പ്രധാനമ​ന്ത്രിയുടെ ഗ്രാമീണ പാർപ്പിട പദ്ധതിയിൽ ഉൾപ്പെടുത്തി ഇവർക്ക്​ വീട്​ നൽകണം. സംസ്ഥാനത്ത്​ ഏകോപിത രക്ഷാപ്രവർത്തനമാണ്​ നടന്നത്​. ഇതി​​​​െൻറ ചെലവ്​ കേന്ദ്രം വഹിക്കണം.  രക്ഷാപ്രവർത്തനത്തിന്​ സാധ്യമായതെല്ലാം സർക്കാർ ചെയ്​തിട്ടുണ്ട്​. ചുഴലിക്കാറ്റ്​ സംബന്ധിച്ച മുന്നറിയിപ്പ്​ ലഭിച്ചത്​ നവംബർ 30ാം തിയതി മാത്രമാണെന്ന്​ മുൻനിലപാട്​ പിണറായി ആവർത്തിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments