Saturday, April 20, 2024
HomeKeralaആ​ദി​ത്യ​നാ​ഥ് സ്ഥാ​പി​ച്ച ഹി​ന്ദു യു​വ​വാ​ഹി​നി സം​ഘ​ട​നയെ ദുരുപയോഗം ചെയ്യുവെന്ന് പരാതി

ആ​ദി​ത്യ​നാ​ഥ് സ്ഥാ​പി​ച്ച ഹി​ന്ദു യു​വ​വാ​ഹി​നി സം​ഘ​ട​നയെ ദുരുപയോഗം ചെയ്യുവെന്ന് പരാതി

ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് സ്ഥാ​പി​ച്ച ഹി​ന്ദു യു​വ​വാ​ഹി​നി സം​ഘ​ട​ന​യി​ൽ പൊ​ട്ടി​ത്തെ​റി. ഉ​ന്ന​ത നേ​താ​ക്ക​ളു​ടെ പി​ടി​പ്പു​കേ​ടും സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​ങ്ക​ജ് സിം​ഗി​നെ​തി​രെ​യു​ള്ള അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ളെ​യും തു​ട​ർ​ന്ന് സം​ഘ​ട​ന​യി​ൽ നി​ന്ന് 2,500 പ്ര​വ​ർ​ത്ത​ക​ർ രാ​ജി​വ​ച്ച​താ​യാ​ണു മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ട​ന​യെ ദു​രു​പ​യോ​ഗം ചെ​യ്ത​തി​നാ​ൽ ല​ക്നോ മ​ഹാ​ന​ഗ​ർ യൂ​ണി​റ്റ് നേ​താ​ക്ക​ൾ പി​രി​ച്ചു​വി​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് കൂ​ട്ട​രാ​ജി​യെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ യൂ​ണി​റ്റ് പി​രി​ച്ചു​വി​ട്ട​തി​നു പി​ന്നാ​ലെ വാ​ർ​ത്താ​സ​മ്മേ​ള​നം വി​ളി​ച്ചു​ചേ​ർ​ത്ത് ത​ങ്ങ​ൾ സം​ഘ​ട​ന വി​ടു​ക​യാ​ണെ​ന്ന് 2500 പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​ങ്ക​ജ് സിം​ഗി​നെ പോ​ലു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ നി​ല​പാ​ടു​ക​ളി​ൽ മ​നം​മ​ടു​ത്താ​ണു പ്ര​വ​ർ​ത്ത​ക​ർ രാ​ജി പ്ര​ഖ്യാ​പി​ച്ച​തെ​ന്നു സം​ഘ​ട​ന​യു​ടെ ല​ക്നോ​വി​ലെ നേ​താ​ക്ക​ളി​ലൊ​രാ​ളാ​യ അ​നു​ഭ​വ് ശു​ക്ല വ്യ​ക്ത​മാ​ക്കി. പ​ങ്ക​ജ് സിം​ഗ് അ​ഴി​മ​തി ന​ട​ത്തു​ക​യാ​ണെ​ന്നും സം​ഘ​ട​ന​യു​ടെ പേ​ര് ദു​രു​പ​യോ​ഗം ചെ​യ്തു പ​ണം സ​ന്പാ​ദി​ക്കു​ക​യാ​ണെ​ന്നും ശു​ക്ല ആ​രോ​പി​ക്കു​ന്നു. ഇ ​ടെ​ൻ​ഡ​റിം​ഗ് ന​ട​പ​ടി​ക​ളൊ​ന്നും ഇ​ല്ലാ​തെ സം​ഘ​ട​ന​യു​ടെ പേ​രു​പ​യോ​ഗി​ച്ചു പ​ങ്ക​ജ് സിം​ഗ് സ​ർ​ക്കാ​രി​ൽ​നി​ന്നു ചു​ളു​വി​ൽ ക​രാ​റു​ക​ൾ ത​ട്ടി​യെ​ടു​ത്തെ​ന്നും വി​മ​ത​പ​ക്ഷം കു​റ്റ​പ്പെ​ടു​ത്തി. മു​ഖ്യ​മ​ന്ത്രി ആ​ദി​ത്യ​നാ​ഥ് സ്ഥാ​പി​ച്ച സ​ദാ​ചാ​ര പോ​ലീ​സ് സം​ഘ​ട​ന​യാ​ണ് ഹി​ന്ദു യു​വ​വാ​ഹി​നി. സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ശേ​ഷം സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്ത് നി​ര​വ​ധി കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments