Thursday, March 28, 2024
HomeKeralaസ്കൂള്‍ കലോത്സവത്തില്‍ ബാലാവകാശ കമ്മിഷന്റെ പേരില്‍ വ്യാജ അപ്പീലുകള്‍ രണ്ടു പേർ അറസ്റ്റിൽ

സ്കൂള്‍ കലോത്സവത്തില്‍ ബാലാവകാശ കമ്മിഷന്റെ പേരില്‍ വ്യാജ അപ്പീലുകള്‍ രണ്ടു പേർ അറസ്റ്റിൽ

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വ്യാജ അപ്പീലുമായെത്തിയ രണ്ടു പേരെ അറസ്റ്റ് ചെയ്തു.ചേര്‍പ്പ് സ്വദേശി സൂരജ്, കോഴിക്കോട് സ്വദേശി ജോബി എന്നിവരാണ് അറസ്റ്റിലായത്. നൃത്താധ്യാപകനും അപ്പീല്‍ തയാറാക്കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചയാളുമാണ് അറസ്റ്റിലായത്. ഇവരെ തൃശ്ശൂര്‍ പൊലീസ് ക്ലബില്‍ ഐ.ജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരുന്നു. ഇവരെ കൂടാതെ ഇടനിലാക്കാരായി പ്രവര്‍ത്തിച്ച അഞ്ചു പേരെയും പൊലീസ് ചോദ്യം ചെയ്യുന്നതായും റിപ്പോര്‍ട്ട്. സൂരജ് നൃത്ത അധ്യാപകനും ജോബി ഇടനിലക്കാരനുമാണ്. തൃശൂരില്‍നിന്നാണ് ഇവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സംസ്ഥാന ബാലാവകാശ കമ്മിഷന്റെ പേരില്‍ വ്യാജ അപ്പീലുകള്‍ നല്‍കിയതിനാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന. ബാലാവകാശ കമ്മിഷന്റെ പേരില്‍ വ്യാജ അപ്പീലുകള്‍ ഉണ്ടാക്കിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസമാണ് കേസെടുത്തത്. പത്ത് വ്യാജ അപ്പീലുകളാണ് ഇത്തവണത്തെ കലോത്സവത്തില്‍ കണ്ടെത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments