റാന്നിയിലെ പ്രമുഖ വ്യവസായി വി സി ഏബ്രഹാം (82)

vc abraham

റാന്നി : പ്രമുഖ വ്യവസായി വി സി ഏബ്രഹാം, (അനിയച്ചൻ,വളഞ്ഞൻതുരുത്തിൽ, 82) നിര്യാതനായി. സംസ്കാരം (11-02-18) നാളെ 3 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം സെന്റ് തോമസ് വലിയ പള്ളിയിൽ.

കേരള ടിംബേഴ്സ് ഉടമയും പ്ലാന്ററുമായിരുന്നു പരേതൻ. സെന്റ് തോമസ് വലിയപള്ളി ട്രസ്റ്റി, സെക്രട്ടറി, സെന്റ് തോമസ് കോളജ് ഗവേണിങ് ബോർഡ് അംഗം, കോർപറേറ്റ് സ്കൂൾസ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.

ഭാര്യ: ഐത്തല കോയിപ്പുറത്ത് പരേതയായ ഡെയ്സി.

മക്കൾ: അനില, അനു, അജു (പഴവങ്ങാടി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്), അബു (ഗവ. പിഡബ്ല്യുഡി കോൺട്രക്ടർ).

മരുമക്കൾ: വെളിയനാട് വലിയപറമ്പിൽ അഡ്വ. ജേക്കബ് ഏബ്രഹാം, കല്ലിശേരി താമരപ്പള്ളിൽ സിറീഷ് സഖറിയ, ജീന (അധ്യാപിക, മുളമൂട്ടിൽ സെൻട്രൽ സ്കൂൾ, കോഴഞ്ചേരി), സുധ.