Saturday, April 20, 2024
HomeKeralaകണ്ണൂർ കൊലപാതകം: ഗവർണർ മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടി

കണ്ണൂർ കൊലപാതകം: ഗവർണർ മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടി

കണ്ണൂരിലെ കൊലപാതകങ്ങളില്‍ നീതിപൂര്‍വ്വമായ അന്വേഷണം നടക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. വേഗത്തില്‍ പ്രതികളെ പിടികൂടുമെന്നും പുതുച്ചേരി ഡി.ജി.പിയുമായി ചര്‍ച്ച നടത്താനെത്തിയ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം, കഴിഞ്ഞ ദിവസം നടന്ന ഈ ഇരട്ടക്കൊലപാതകങ്ങളില്‍ ഗവര്‍ണര്‍ പി. സദാശിവം മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. സംഭവം ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ചാണ് രാജ്ഭവന്റെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. കൊലപാതകങ്ങളില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാനാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ അസ്വാഭാവികതയില്ലെന്നാണ് വിവരം.മാഹി കൊലപാതകത്തില്‍ സംയുക്ത അന്വേഷണത്തിന്റെ സാധ്യത തേടി കേരള പുതുച്ചേരി ഡിജിപിമാര്‍ കൂടിക്കാഴ്ച നടത്തി. തലശ്ശേരി ഗസ്റ്റ് ഹൗസിലാണ് കൂടിക്കാഴ്ച. കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പുതുച്ചേരി ഡി.ജി.പി സുനില്‍ കുമാര്‍ ഗൗതം പറഞ്ഞു.സീനിയര്‍ പൊലീസ് സൂപ്രണ്ട് അപൂര്‍വ്വ ഗുപ്തയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. മാഹി മേഖലയില്‍ സമാധാനം കൊണ്ടുവരുന്നതിനായി കേരള പൊലീസുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും ഡിജിപി പറഞ്ഞു. കൊലപാതകക്കേസില്‍ സംയുക്ത അന്വേഷണത്തിനുള്ള സാധ്യത ഡി.ജി.പിമാര്‍ ചര്‍ച്ച ചെയ്യും. ഇരുകൊലപാതക കേസുകളിലും ഇതുവരെ പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.മാഹിയിലും കേരളത്തിലുമായി രജിസ്ട്രര്‍ ചെയ്യപ്പെട്ട കേസുകളില്‍ ശരിയായ രീതിയില്‍ അന്വേഷണം നടക്കാത്തതാണ് പ്രതികളെ കണ്ടെത്താനുളള പ്രധാന തടസം. കൊലപാതകങ്ങള്‍ക്ക് ശേഷം പ്രദേശത്ത് അക്രമ സംഭവങ്ങളുണ്ടാകുന്നത് തടയാന്‍ പോലീസിന് കഴിയാതെ വന്നതും ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ പി.സദാശിവം മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടിയിട്ടുള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments