ഹിന്ദുക്കള്‍ ഗുജറാത്തില്‍ പെരുമാറിയത് പോലെ ബംഗാളിൽ പ്രവര്‍ത്തിക്കണം; ബിജെപി എംഎല്‍എ

raja singh

വര്‍ഗ്ഗീയ സംഘര്‍ഷം തുടരുന്ന ബംഗാളില്‍ ഹിന്ദുക്കള്‍ ഗുജറാത്തില്‍ പെരുമാറിയത് പോലെ പ്രവര്‍ത്തിക്കണണമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് എംഎല്‍എയുടെ എരിതീയിൽ എണ്ണ ഒഴിക്കുന്നതുപോലെയുള്ള പ്രസ്താവന. 2002ല്‍ ഗുജറാത്തില്‍ ഹിന്ദുക്കള്‍ എങ്ങനെ പെരുമാറിയോ അത് പോലെ തന്നെ ബംഗാളിലും പെരുമാറണമെന്നായിരുന്നു ഹൈദരാബാദിലെ ബിജെപി എംഎല്‍എ രാജാ സിംഗ് പ്രതികരിച്ചത്.

മതവിദ്വേഷം പടര്‍ത്തുന്ന വിധം നിരന്തരം പ്രസ്താവനകള്‍ നടത്തുന്ന വ്യക്തിയാണ് രാജാ സിംഗ്. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴുണ്ടായ പ്രസ്താവനയും വന്‍ വിവാദമായിരിക്കുകയാണ്. പശ്ചിമ ബംഗാളില്‍ കലാപത്തില്‍ സംഭവിച്ചത് എന്ന് പറഞ്ഞുകൊണ്ട് വ്യാജ വീഡിയോ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. 2014 ല്‍ റിലീസ് ചെയ്ത് ബോജ്പുരി ചിത്രത്തിലെ രംഗമാണ് കലാപം ആളികത്തിക്കാന്‍ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടത്. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.