സീരിയല്‍ നടിയുടെ ആരോപണത്തെ തുടര്‍ന്ന്​ സംവിധായകനെതിരെ വനിത കമീഷന്‍ കേസെടുത്തു

നടി ആക്രമിക്കപ്പെട്ട സംഭവം വനിതാ കമ്മീഷന്‍ കേസെടുക്കും

സീരിയല്‍ സംവിധായകന്‍ തന്നോട്​ മോശമായി പെരുമാറുകയും മാനസിക പീഡനത്തിനു വിധേയമാക്കുകയും ​െചയ്​തെന്ന സീരിയല്‍ നടി നിഷ സാരംഗി​​െന്‍റ ആരോപണത്തെ തുടര്‍ന്ന്​ സംവിധായകനെതിരെ വനിത കമീഷന്‍ കേസെടുത്തു. ‘ഉപ്പും മുളകും’ എന്ന സീരിയലിന്റെ സംവിധായകന്‍ ഉണ്ണികൃഷ്​ണനെതിരെയാണ്​ കേസെടുത്തത്​. സീരിയലില്‍ നിന്ന്​ ഒഴിവാക്കുകയും മോശമായി പെരുമാറുകയും ചെയ്​തുവെന്ന നടിയുടെ പരാതി അന്വേഷിക്കുമെന്ന്​ വനിതാ കമീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ ഉറപ്പു നല്‍കിയിരുന്നു. സീരിയലില്‍ നിഷ തുടരണമെന്നും സംവിധായകനെ മാറ്റണമെന്നുമുള്ള ആവശ്യവുമായി സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പ്രേക്ഷകരാണ്​ രംഗത്തെത്തിയത്​. സിനിമയിലെ വനിതാകൂട്ടായ്​മയായ ഡബ്ല്യു.സി.സിയും നിഷക്ക്​ പിന്തുണയുമായി രംഗ​​ത്തെത്തി. സം​വി​ധാ​യ​ക​ന്‍ ഉ​ണ്ണി​കൃ​ഷ്​​ണ​നെ മാ​റ്റാ​മെ​ന്ന ഉ​റ​പ്പാ​ണ് ത​നി​ക്ക് വാ​ക്കാ​ല്‍ ചാ​ന​ല്‍ അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യി​ട്ടു​ള്ള​തെന്നും മ​റി​ച്ചാ​ണെ​ങ്കി​ല്‍ താ​ന്‍ തു​ട​രി​ല്ലെ​ന്നും ന​ടി ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞിരുന്നു.