ജോത്സ്യരുടെ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു വീടിന് തീപിടിച്ചു

fire

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ ഇരുനിലവീടിന് തീപിടിച്ചു. കൊളത്തൂര്‍ ഗുരുകൃപയിലെ ബി.കെ. ദാമോദരന്‍ ജോത്സ്യരുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. വീടിന്റെ താഴത്തെ നിലയില്‍ അടുക്കളയിലുണ്ടായിരുന്ന ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയായിരുന്നു. ഇൗസമയം കനത്തമഴയായിരുന്നതിനാല്‍ വീട്ടുകാര്‍ ശബ്ദം കേട്ടില്ല. പുലര്‍ച്ച മുകള്‍നിലയിലെ കിടപ്പുമുറിയിലേക്ക് ജനലിലൂടെ പുക ഉയരുന്നതുകണ്ട് നോക്കിയപ്പോഴാണ് താഴെനിലയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചനിലയില്‍ കണ്ടത്. തീപിടിത്തത്തില്‍ വീടിനും ഗൃഹോപകരണങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു.