Thursday, March 28, 2024
HomeCrimeവൈദീകരുടെ പീഡന കേസ്; ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി

വൈദീകരുടെ പീഡന കേസ്; ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി

കുമ്പസാര രഹസ്യം മറയാക്കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ നാല് ഓര്‍ത്തഡോക്സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. വൈദികര്‍ തന്നെ പീഡിപ്പിച്ചുവെന്ന് മൊഴി നല്‍കിയ യുവതി ഹര്‍ജിയില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കി. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നാണ് യുവതിയുടെ അപേക്ഷ. പീഡിപ്പിച്ചുവെന്ന് പറയുന്ന യുവതി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പരാതി നല്‍കിയതെന്നും ഇതിനു പിന്നില്‍ ബാഹ്യ ഇടപെടലാണെന്നും വൈദികര്‍ കോടതിയില്‍ അറിയിച്ചു. പരാതി നല്‍കാന്‍ വൈകിയത് പ്രതികള്‍ക്ക് എന്തെങ്കിലും ആനുകൂല്യം നല്‍കുമോ എന്നാണ് കോടതി തിരിച്ചുചോദിച്ചത്. എന്നാല്‍ യുവതിയുടെ ദൈവ വിശ്വാസത്തെ വൈദികര്‍ ദുരുപയോഗിച്ചുവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതികളായ ഫാ. ജോണ്‍സണ്‍ വി. മാത്യു, ഫാ. ജോബ് മാത്യൂ, ഫാ. ഏബ്രഹാം വര്‍ഗീസ് (സോണി), ഫാ. ജെയ്സ് കെ. ജോര്‍ജ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടിയ കോടതി ഹര്‍ജികള്‍ തിങ്കളാഴ്ചയ്ക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസമാണ് യുവതി വൈദികര്‍ക്കെതിരെ മൊഴി നല്‍കിയത്. ദേശീയ വനിത കമ്മീഷന്‍ അടക്കം യുവതിയെ സന്ദര്‍ശിച്ച ശേഷമാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments