Thursday, April 25, 2024
HomeKeralaആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ കൂ​ടി പ്ര​സാ​ദ​ങ്ങ​ള്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​തി​ന് ഭ​ക്ഷ്യ സു​ര​ക്ഷാ ലൈ​സ​ന്‍​സ് നി​ര്‍​ബ​ന്ധ​മാ​ക്കി

ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ കൂ​ടി പ്ര​സാ​ദ​ങ്ങ​ള്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​തി​ന് ഭ​ക്ഷ്യ സു​ര​ക്ഷാ ലൈ​സ​ന്‍​സ് നി​ര്‍​ബ​ന്ധ​മാ​ക്കി

ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ സെ​പ്റ്റം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്കാ​യി പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ളി​ല്‍ കൂ​ടി പ്ര​സാ​ദ​ങ്ങ​ള്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​തി​ന് ഭ​ക്ഷ്യ സു​ര​ക്ഷാ ലൈ​സ​ന്‍​സ് നി​ര്‍​ബ​ന്ധ​മാ​ക്കി. പ്ര​സാ​ദ വി​ത​ര​ണം ചെ​യ്യാ​ന്‍ 2006 ലെ ​ഭ​ക്ഷ്യ​സു​ര​ക്ഷാ ഗു​ണ​നി​ല​വാ​ര നി​യ​മം അ​നു​സ​രി​ച്ചും 2011 ലെ ​ഭ​ക്ഷ്യ​സു​ര​ക്ഷാ റെ​ഗു​ലേ​ഷ​ന്‍ അ​നു​സ​രി​ച്ചു​മു​ള്ള ലൈ​സ​ന്‍​സോ ര​ജി​സ്ട്രേ​ഷ​നോ നി​ര്‍​ബ​ന്ധ​മാ​യി നേ​ടി​യി​രി​ക്ക​ണ​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്കാ​യി വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന പ്ര​സാ​ദ​മു​ള്‍​പ്പെ​ടെ​യു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ ഗു​ണ​നി​ല​വാ​രം കാ​ത്തു സൂ​ക്ഷി​ക്ക​ണ​മെ​ന്നും പ്ര​സാ​ദ നി​ര്‍​മാ​ണ​ത്തി​നാ​യി വാ​ങ്ങു​ന്ന അ​സം​സ്കൃ​ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷ​മേ വാ​ങ്ങാ​വൂ എ​ന്നും അ​വ​യു​ടെ ബി​ല്ലു​ക​ളും വൗ​ച്ച​റു​ക​ളും കൃ​ത്യ​മാ​യി സൂ​ക്ഷി​ക്കേ​ണ്ട​താ​ണെ​ന്നും ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കു​ന്ന ഇ​ട​ങ്ങ​ളി​ലും സ്റ്റോ​ര്‍ റൂ​മു​ക​ളി​ലും നി​യ​മാ​നു​സൃ​ത​മാ​യു​ള്ള സു​ര​ക്ഷ​ക​ള്‍ പാ​ലി​ക്കേ​ണ്ട​തും വൃ​ത്തി​യും ശു​ചി​ത്വ​വും പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ അ​ധി​കൃ​ത​ര്‍ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​മാ​ണ്. ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ പാ​ച​കം ചെ​യ്യു​ന്ന​തി​നും ഭ​ക്ത​ര്‍​ക്ക് കു​ടി​ക്കു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ളം പാ​ന​യോ​ഗ്യ​മാ​യി​രി​ക്ക​ണം. നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ല്‍ ജ​ല​ത്തി​ന്‍റെ പ​രി​ശോ​ധ​ന ന​ട​ത്തി പാ​ന​യോ​ഗ്യ​മാ​ണെ​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സൂ​ക്ഷി​ക്ക​ണം. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി ന​ട​ത്തു​ന്ന അ​ന്ന​ദാ​നം, ല​ഘു​ഭ​ക്ഷ​ണ വി​ത​ര​ണം, കു​ടി​വെ​ള്ള വി​ത​ര​ണം എ​ന്നി​വ​യി​ലും മേ​ല്‍​പ്പ​റ​ഞ്ഞ നി​ബ​ന്ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ആ​രാ​ധ​നാ​ല​യ അ​ധി​കൃ​ത​ര്‍ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തും ഭ​ക്ഷ്യ​വി​ഷ​ബാ​ധ ഉ​ണ്ടാ​കാ​തെ സൂ​ക്ഷി​ക്കേ​ണ്ട​തു​മാ​ണെ​ന്ന് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments