ഭാരത് ബന്ദില്‍ നിന്ന് പ്രളയബാധിത പ്രദേശങ്ങളെ ഒഴിവാക്കി:എം എം ഹസന്‍

hassan

തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ നിന്ന് കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളെ ഒഴിവാക്കിയതായി കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. ബന്ദ് ആചരിക്കുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകരുതെന്നും അദ്ദേഹം പറഞ്ഞു. കേരളം പ്രളയക്കെടുതി നേരിടുന്ന പശ്ചാത്തലത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെന്നും വിവരമുണ്ട്. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ പരസ്യമായി എതിര്‍ത്ത് രംഗത്തുവന്നിരുന്നു. ഇത്തരം സമ്മര്‍ദങ്ങളെ തുടര്‍ന്നാണ് പ്രളയബാധിത പ്രദേശങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് വിവരം. ഹര്‍ത്താലിനോട് സഹകരിക്കില്ല. ഇതിന്റെ പേരില്‍ സംഘടന നടപടിയുണ്ടായാല്‍ ഏറ്റുവാങ്ങാന്‍ തയ്യാറാണ്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്നതായിരുന്നു തന്റെ നിലപാട്. നിലവില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനതയുടെ പ്രയാസങ്ങള്‍ വര്‍ധിപ്പിക്കുന്നതാണ് ഹര്‍ത്താല്‍. വി ഡി സതീഷന്‍ കൂട്ടിച്ചേര്‍ത്തു. മുസ്ലീംലീഗ് നിയമസഭ നേതാവ് എം കെ മുനീറും ഹര്‍ത്താലിനെതിരെ രംഗത്തുവന്നിരുന്നു.