Thursday, March 28, 2024
HomeKeralaകന്യാസ്ത്രീമാര്‍ക്ക് നീതി കിട്ടാത്ത അവസ്ഥയ്‌ക്കെതിരെ എഴുത്തുകാരന്‍ ബെന്യാമിന്‍

കന്യാസ്ത്രീമാര്‍ക്ക് നീതി കിട്ടാത്ത അവസ്ഥയ്‌ക്കെതിരെ എഴുത്തുകാരന്‍ ബെന്യാമിന്‍

സംസ്ഥാനത്ത് കന്യാസ്ത്രീകള്‍ അനുഭവിക്കുന്ന പീഡനത്തിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ നാലുപാടു നിന്നും ഉയരുന്നത്. ഇതിനിടയിലാണ് കന്യാസ്ത്രീമാര്‍ക്ക് നീതി കിട്ടാത്ത അവസ്ഥയ്‌ക്കെതിരെ ആഞ്ഞടിച്ച്‌ എഴുത്തുകാരന്‍ ബെന്യാമിന്‍ രംഗത്തെത്തിയത്. കത്തോലിക്ക സഭയിലെ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെ നടപടി എടുക്കാതിരിക്കുകയും പത്തനാപുരത്ത് കന്യാസ്ത്രീ മരിച്ച സംഭവത്തിനും പിന്നാലെയാണ് ബെന്യാമിന്റെ പ്രതികരണം. ഫേസ്‌ബുക്കിലൂടെയാണ് ബെന്യാമിന്‍ രൂക്ഷ വിമര്‍ശനം നടത്തിയത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: സ്വന്തം പെണ്മക്കളെ തുടര്‍ന്നും ജീവനോടെ കാണണം എന്നുണ്ടെങ്കില്‍ സഭാസ്‌നേഹം, ക്രിസ്തു സ്‌നേഹം എന്നൊക്കെ പറഞ്ഞ് തിരുവസ്ത്രം അണിയിച്ച്‌ പറഞ്ഞു വിട്ട പെണ്‍കുട്ടികളെ തിരിച്ചു വിളിച്ച്‌ വീട്ടില്‍ കൊണ്ടു നിര്‍ത്തുക. തെമ്മാടികളായ ചില (ചിലര്‍ മാത്രം) അച്ചന്മാര്‍ക്ക് കൂത്താടി രസിക്കാനും കൊന്നുതള്ളാനുമല്ല ദൈവം നിങ്ങള്‍ക്കൊരു പെണ്‍കുട്ടിയെ തന്നതെന്ന് സ്‌നേഹത്തോടെ ഓര്‍മ്മിക്കുക. സഭ അവരെ സംരക്ഷിക്കും എന്ന് ആര്‍ക്കും ഒരു വിചാരവും വേണ്ട. അത് പുരുഷന്മാരുടെ സഭയാണ്. അവര്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. (കത്തോലിക്ക സഭയെക്കുറിച്ചല്ല, ഓര്‍ത്തഡോക്‌സ് സഭയെക്കൂടി ചേര്‍ത്താണ് പറയുന്നത്).

RELATED ARTICLES
- Advertisment -

Most Popular

Recent Comments