Saturday, April 20, 2024
HomeInternationalഅഞ്ച് ലക്ഷം യൂസര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നു; ഗൂഗിൾ പ്ലസ് പൂട്ടാന്‍ തീരുമാനമെന്ന് റിപ്പോർട്ട്

അഞ്ച് ലക്ഷം യൂസര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നു; ഗൂഗിൾ പ്ലസ് പൂട്ടാന്‍ തീരുമാനമെന്ന് റിപ്പോർട്ട്

അഞ്ച് ലക്ഷം യൂസര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ഗൂഗിൾ പ്ലസ് പൂട്ടാന്‍ തീരുമാനമെന്ന് റിപ്പോർട്ട് . ഫെയ്‌സ്ബുക്കിന് എതിരാളിയായി ഗൂഗിൾ കൊണ്ട് വന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സംവിധാനമായിരുന്നു ഗൂഗിൾ പ്ലസ്. ഗൂഗിൾ പ്ലസിലുണ്ടായിരുന്ന ഒരു ബഗ് വഴി രണ്ടു വര്‍ഷത്തോളമായി വിവര ചോരണം നടക്കുന്നതായാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം മാര്‍ച്ചില്‍ ഈ പഴുത് അടച്ചതായും വിവരങ്ങള്‍ ദുരുപയോഗം ചെയ്തതായി തെളിവില്ലെന്നും തിങ്കളാഴ്ച്ച കമ്പനി വ്യക്തമാക്കിയിരുന്നു. റെഗുലേറ്ററി അതേറിറ്റിയുടെ നിയന്ത്രണങ്ങള്‍ വരുമെന്ന ഭയം മൂലം ഗൂഗിൾ ഈ വിവരം മറച്ചുവച്ചെന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഗൂഗിൾ പ്ലസ് അപ്ലിക്കേഷന്‍ പ്രോഗ്രാം ഇന്റര്‍ഫേസില്‍(എപിഐ) ഉണ്ടായ കുഴപ്പമാണ് ഡാറ്റ ചോര്‍ച്ചയ്ക്ക് ഇടയാക്കിയത്. യൂറോപ്യന്‍ യൂനിയന്റെ ജനറല്‍ ഡാറ്റ പ്രൊട്ടക്്ഷന്‍ റെഗുലേഷന്‍ പ്രകാരം വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നാല്‍ കമ്പനി 72 മണിക്കൂറിനകം സൂപ്പര്‍വൈസറി അതോറിറ്റിയെ അറിയിക്കണം. എന്നാല്‍, നടപടി ഭയന്ന് ഇതിന് ഗൂഗിൾ തയ്യാറായില്ലെന്നാണ് ആരോപണം. 2015 മുതല്‍ ഗൂഗിൾ പ്ലസ് എപിഐയില്‍ ഡാറ്റ ചോരാന്‍ സാധ്യതയുള്ള ബഗ് നിലനിന്നിരുന്നു. 2018 മാര്‍ച്ചിലാണ് ഗൂഗിൾ ഇത് കണ്ടെത്തിയത്. എന്നാല്‍, ഇത് റിപോര്‍ട്ട് ചെയ്യാതെ ഗൂഗിൾ മറച്ചുവയ്ക്കുകയായിരുന്നുവെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ വെളിപ്പെടുത്തി. ഫെയ്‌സ്ബുക്കുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കാംബ്രിഡ് അനലിറ്റിക്ക വിവാദം പോലെ കമ്പനിയും കുഴപ്പത്തിലാകുമെന്ന ഭയമായിരുന്നു ഗൂഗിളിനെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments