ശബരിമലയില്‍ പോകാന്‍ തയ്യാറെടുക്കുന്ന സ്ത്രീകളെ ബി ജെ പി തടയില്ലെന്ന് എം ടി രമേശ്

ഏല്ലാ പ്രായക്കാരായ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ പോകാന്‍ തയ്യാറെടുക്കുന്ന സ്ത്രീകളെ ബി ജെ പി തടയില്ലെന്ന് എം ടി രമേശ്. ഹിന്ദുമത വിശ്വാസികളായ ആരും ശബരിമലയില്‍ പോകുമെന്ന് തോന്നുന്നില്ലെന്നും എം ടി രമേശ് പറഞ്ഞു. അവിശ്വാസികളെ ക്ഷേത്രത്തിലെത്തിക്കാന്‍ അത്യധ്വാനം ചെയ്യുന്ന ചെയ്യുന്ന സര്‍ക്കാര്‍ ആദ്യം വിശ്വാസികളായ ഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ തോഴാനുള്ള സൌകര്യമൊരുക്കണം. പമ്പ ഇന്നത്തെ അവസ്ഥയില്‍ വിശ്വാസികള്‍ക്ക് സൌകര്യമായി ദര്‍ശനം നടത്തിവരാനുള്ള അവസ്ഥയില്ല. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യമൊന്നും നടക്കുന്ന കാര്യമല്ലെന്നും എം ടി രമേശ് പറഞ്ഞു.