റാന്നി–കോഴ‍ഞ്ചേരി റോഡിൽ സ്വകാര്യ ബസിനു പിന്നിൽ ഓട്ടോറിക്ഷ ഇടിച്ചു

ranni

റാന്നി–കോഴ‍ഞ്ചേരി റോഡിൽ സ്വകാര്യ ബസിനു പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് രണ്ട് പേർക്ക് പരുക്കേറ്റു. ചേത്തയ്ക്കൽ പടിഞ്ഞാറെ പുലിക്കുന്നിൽ രാജീവ് (ബിജു–48), അമ്മ രത്നമ്മ (68) എന്നിവർക്കാണ് പരുക്കേറ്റത്. കോഴഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ട് നാലേകാലോടെ റാന്നി–കോഴ‍ഞ്ചേരി റോഡിൽ തെക്കേപ്പുറത്താണ് സംഭവം. രത്നമ്മയെ ആശുപത്രിയിൽ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം ചേത്തയ്ക്കലിന് മടങ്ങിയ ഓട്ടോയാണ് അപകടത്തിൽപെട്ടത്.

രാജീവ് ഓടിച്ചിരുന്ന ഓട്ടോ തിരുവല്ല–കോഴഞ്ചേരി–റാന്നി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ പിന്നിലിടിക്കുകയായിരുന്നു. ബസിലെ ജീവനക്കാരും യാത്രക്കാരും ചേർന്നാണ് ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. സംഭവം അറിഞ്ഞ് അഗ്നിശമനസേനയും പൊലീസും എത്തിയിരുന്നു.