Saturday, April 20, 2024
HomeKeralaദേവസ്വം ബോര്‍ഡ് ശബരിമലയില്‍ യുവതി പ്രവേശനത്തെ അനുകൂലിച്ചു;സുപ്രീം കോടതിയില്‍ നിലപാട് അറിയിക്കും

ദേവസ്വം ബോര്‍ഡ് ശബരിമലയില്‍ യുവതി പ്രവേശനത്തെ അനുകൂലിച്ചു;സുപ്രീം കോടതിയില്‍ നിലപാട് അറിയിക്കും

ശബരിമലയില്‍ യുവതി പ്രവേശന\ത്തെ അനുകൂലിച്ചു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പഴയ നിലപാട് മാറ്റുന്നു. സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചു സുപ്രീം കോടതിയില്‍ പുതിയ നിലപാട് അറിയിക്കാനാണ് നീക്കം. ചൊവ്വാഴ്ചയാണ് യുവതി പ്രവേശനം സംബന്ധിച്ച്‌ പുന പരിശോധനാ ഹര്‍ജികള്‍ കോടതി പരിഗണിക്കുന്നത്. മനു അഭിഷേക് സിങ്വിയ്ക്ക് പകരം കണ്ടെത്തിയ മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരം ബോര്‍ഡിന്റെ ഭാഗം വിശദീകരിക്കും. കേസ് സുപ്രീം കോടതിയില്‍ വന്ന കാലം മുതല്‍ ഹാജരായിരുന്ന അഭിഭാഷക ബീന മാധവന്‍ ബോര്‍ഡിന്റെ മലക്കംമറിച്ചിലിനെ തുടര്‍ന്ന് പിന്മാറി പകരം പി എസ് സുധീറിനെ നിയമിച്ചു.

യുവതി പ്രവേശനത്തിനെതിരായ പുനഃപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും പരിഗണിക്കുമ്ബോള്‍ ദേവസ്വം ബോര്‍ഡ് നിലപാട് വ്യക്തമാക്കേണ്ടിവരും. വിധി നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ കോടതിയെ അറിയിക്കും. യുവതി പ്രവേശനം സംബന്ധിച്ച്‌ രണ്ടു പതിറ്റാണ്ടില്‍ ഏറെയായി ദേവസ്വം ബോര്‍ഡ് സ്വീകരിച്ചുവന്ന നിലപാടിലാണ് ഇപ്പോൾ മാറ്റം ഉണ്ടായിരിക്കുന്നത് .

RELATED ARTICLES
- Advertisment -

Most Popular

Recent Comments