സുനന്ദ പുഷ്കറി​​ന്റെ ദു​രൂഹ മരണം: പോലീസ് റിപ്പോർട്ട് വ്യക്തമല്ലെന്ന് ഹൈക്കോടതി

citinews

കോൺഗ്രസ് എം.പി ശശി തരൂരി​​ന്റെ ഭാര്യ സുനന്ദ പുഷ്കറി​​ന്റെ ദു​രൂഹ മരണവുമായി ബന്ധപ്പെട്ട്​ പൊലീസ്​ നൽകിയ തത്സ്​ഥിതി റിപ്പോർട്ട്​ വ്യക്തമ​ല്ലെന്ന്​ ഡൽഹി ഹൈകോടതി. പൊലീസ്​ ഉടൻ അഡീഷ്​ണൽ റിപ്പോർ സമർപ്പിക്കണമെന്നും ​കോടതി ആവശ്യപ്പെട്ടു.  കേസുമായി ബന്ധപ്പെട്ട പൊലീസി​​ന്റെ അന്തിമ റിപ്പോർട്ടാണെന്ന്​ പൂർണമെല്ലെന്ന്​ കോടതി നിരീക്ഷിച്ചത്​.
സുനന്ദ പുഷ്​കറി​​ന്റെ മരണത്തിൽ കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്നും കാലതാമസം വരുത്തരുതെന്നുമാവശ്യപ്പെട്ട്​ ബി.ജെ.പി എം.പി സുബ്രഹ്​മണ്യ സ്വാമി പൊതുതാൽഹപര്യ ഹരജി ഫയൽ ചെയ്​തിരുന്നു. ഇതെ തുടർന്നാണ്​ ഡല്‍ഹി പൊലീസിനോട് അന്വേഷണത്തി​ന്റെ തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. സുനന്ദാ പുഷ്‌കര്‍ കേസിലെ ചാര്‍ജ് ഷീറ്റിന്റെ പകര്‍പ്പ് 45 ദിവസത്തിനുള്ളില്‍ വേണമെന്നാവശ്യപ്പെട്ട് പുതിയൊരു ഹരജിയും സുബ്രഹ്മണ്യം സ്വാമി കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിട്ടുണ്ട്.

കേസിൽ പ്രത്യേക അന്വേഷണം വേണമെന്ന സുബ്രഹ്​മണ്യം സ്വാമിയുടെ ഹരജി പൊതു താൽപര്യ പ്രകാരമല്ലെന്നും സ്വന്തം പബ്​ളിസിറ്റിക്ക്​ വേണ്ടിയുള്ളതാണെന്ന്​ സുനന്ദയുടെ മകൻ ശിവ്​ മോനോനുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചിരുന്നു. എന്നാൽ ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് കോടതി നടത്തിയത്. പൊതുജന താല്പര്യാര്‍ഥമാണ് സ്വാമിയുടെ നടപടികളെന്നും അമ്മ എങ്ങനെ മരിച്ചെന്ന ദുരൂഹത നീങ്ങണമെന്ന് മകന് ആഗ്രഹമില്ലേയെന്നും കോടതി ആരാഞ്ഞു.  കേസിൽ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ടാണ്​ ശിവ്​ മേനോൻ കോടതിയെ സമീപിച്ചത്​. അതേസമയം, ഹരജി നൽകിയത്​ ത​​ന്റെ പ്രസിദ്ധിക്ക്​​ വേണ്ടിയല്ലെന്ന്​ സുബ്രഹ്​മണ്യ സ്വാമി പ്രതികരിച്ചു. താൻ ഒരു രാഷ്​ട്രീയ പ്രവർത്തകനും പാർലമ​ന്റെ ​ അംഗവുമാണ്​. തനിക്ക്​ ഇത്തരത്തിലുള്ള പബ്ളിസിറ്റിയുടെ ആവശ്യമില്ലെന്നും സ്വാമി മാധ്യമങ്ങളോട്​ പറഞ്ഞു.