Thursday, March 28, 2024
HomeKeralaപ്രേം നസീർ നിർമ്മിച്ച വായനശാല സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചു

പ്രേം നസീർ നിർമ്മിച്ച വായനശാല സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചു

കലാ സാമൂഹിക സാംസ്കാരിക രംഗത്തെ ഉന്നമനത്തിനായി സ്വന്തം നാട്ടിൽ പ്രേം നസീർ നിർമ്മിച്ച വായനശാല ഇന്ന്​ പുലർച്ചെ സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചു. വായനശാലയിലുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപ” ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ അടിയന്തിരമായി പിടികൂടണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും, പ്രേം നസീർ അനുസ്മരണ കമ്മിറ്റിയുടെ ചെയർമാനുമായ ആർ.സുഭാഷും, സി പി ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി അൻവർ ഷായും ആവശ്യപ്പെട്ടു. പ്രേംനസീറി​​ന്റെ മരണശേഷം ജൻമനാട്ടിൻ സ്മാരകം വേണമെന്ന നാട്ടുകാരുടെ ആവശ്യം ഇത് വരെ നടപ്പായിട്ടില്ല. നാടി​​ന്റെ വികസനത്തിനായി പ്രേം നസീർ നിർമ്മിച്ച് നൽകിയ ഈ വായനശാലയും, ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ എക്സ്റേ യൂണിറ്റ് പ്രവർത്തിക്കുന്ന കെട്ടിടവും പൊളിഞ്ഞ് വീഴാറായ അവസ്ഥയിലിരിക്ക​േമ്പാളായിരുന്നു സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം.ഈ കെട്ടിടം പുതുക്കി പണിത് പ്രേംനസീറി​​ന്റെ സ്മരണയിൽ തന്നെ ഡിജിറ്റൽ ലൈബ്രറിയും, ഡിജിറ്റൽ ഫിലിം ക്ലബും ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തിൽ കലാസാംസ്കാരിക, രാഷ്ട്രീയ രംഗത്തുള്ളവർ പ്രതിഷേധിച്ചു. ചിറയിൻകീഴ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

RELATED ARTICLES
- Advertisment -

Most Popular

Recent Comments