ക​ള്ളം പ​റ​യു​ന്ന​വ​രെ എ​ന്തി​ന് വി​ശ്വ​സി​ക്കു​ന്നു ? രാ​ഹു​ൽ ഗാ​ന്ധി​

rahul

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ബി​ജെ​പി​ക്കു​മെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്കം. പ്ര​ധാ​ന​മ​ന്ത്രി റി​യ​ർ വ്യൂ ​മി​റ​ർ നോ​ക്കി​യാ​ണ് വാ​ഹ​നം ഓ​ടി​ക്കു​ന്ന​തെ​ന്നും അ​ത്ത​ര​ത്തി​ൽ സം​ഭ​വി​ച്ച​താ​ണ് നോ​ട്ട് നി​രോ​ധ​ന​വും ജി​എ​സ്ടി​യു​മെ​ന്നും രാ​ഹു​ൽ പ​രി​ഹ​സി​ച്ചു. വാ​ഹ​നം എ​ങ്ങ​നെ ഓ​ടി​ക്ക​ണ​മെ​ന്ന് മോ​ദി വേ​ണ​മെ​ങ്കി​ൽ സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​രി​നെ മാ​തൃ​ക​യാ​ക്ക​ണ​മെ​ന്നും ക​ർ​ണാ​ട​ക​യി​ലെ ബെ​ല്ലാ​രി​യി​ൽ പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്ക​വെ രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തി​ന്‍റെ ഭാ​വി​യെ കു​റി​ച്ച് സം​സാ​രി​ക്കു​ന്നി​ല്ല. ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​നെ കു​റി​ച്ച് സം​സാ​രി​ക്കു​ന്നി​ല്ല. യു​വാ​ക്ക​ൾ​ക്കു ജോ​ലി ന​ൽ​കു​ന്ന​തി​നെ കു​റി​ച്ചു സം​സാ​രി​ക്കു​ന്നി​ല്ല. കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ ക​ഴി​ഞ്ഞ കാ​ലം സം​ബ​ന്ധി​ച്ചു മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം സം​സാ​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി​യി​ൽ​നി​ന്നു രാ​ജ്യ​ത്തി​ന്‍റെ ഭാ​വി സം​ബ​ന്ധി​ച്ചു കേ​ൾ​ക്കാ​ൻ ഇ​ന്ത്യ ആ​ഗ്ര​ഹി​ക്കു​ന്നു. കോ​ണ്‍​ഗ്ര​സ് വാ​ഗ്ദാ​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്നു. മോ​ദി​യു​ടെ വാ​ക്കു​ക​ൾ പൊ​ള്ള​യാ​ണ്. വാ​ക്കി​ൽ അ​ദ്ദേ​ഹം ഉ​റ​ച്ചു​നി​ൽ​ക്കു​ന്നി​ല്ല- രാ​ഹു​ൽ പ​റ​ഞ്ഞു. നി​ങ്ങ​ളോ​ട് ക​ള്ളം പ​റ​യു​ന്ന​വ​രെ എ​ന്തി​ന് വി​ശ്വ​സി​ക്കു​ന്നു അ​തു​കൊ​ണ്ട് നി​ങ്ങ​ൾ എ​ന്തു​നേ​ടാ​ൻ- ക​ർ​ണാ​ട​ക​യി​ലെ ജ​ന​ങ്ങ​ളോ​ടാ​യി രാ​ഹു​ൽ ചോ​ദി​ച്ചു.

നാ​ലു ദി​ന​ത്തെ സ​ന്ദ​ർ​ശ​ന​മാ​ണ് രാ​ഹു​ൽ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക​ർ​ണാ​ട​ക​യി​ൽ ന​ട​ത്തു​ന്ന​ത്. പൊ​തു​യോ​ഗ​ങ്ങ​ൾ​ക്കും റോ​ഡ് ഷോ​യ്ക്കും പു​റ​മേ ക്ഷേ​ത്ര​ങ്ങ​ൾ, മ​ഠ​ങ്ങ​ൾ, ദ​ർ​ഗ​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും രാ​ഹു​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും. ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലും രാ​ഹു​ൽ പ്ര​ചാ​ര​ണം ന​ട​ത്തു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.