കോ​ണ്‍​ഗ്ര​സി​നും നെ​ഹ്റു കു​ടും​ബ​ത്തി​നു​മെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം നടത്തിയാൾക്ക് രാഹുലിന്റെ ചുട്ട മറുപടി

rahul gandhi

കോ​ണ്‍​ഗ്ര​സി​നും നെ​ഹ്റു കു​ടും​ബ​ത്തി​നു​മെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം ന​ട​ത്തി​യ എ​ഴു​ത്തു​കാ​ര​നു കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ന​ൽ​കി​യ മ​റു​പ​ടി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കു​ന്നു. വി​ദേ​ശ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ സിം​ഗ​പ്പൂ​രി​ലെ ഒ​രു സം​വാ​ദ പ​രി​പാ​ടി​യി​ൽ എ​ഴു​ത്തു​കാ​ര​ൻ കൂ​ടി​യാ​യ പി.​കെ. ബ​സു രാ​ഹു​ലി​നെ കു​ഴ​പ്പി​ക്കു​ന്ന ചോ​ദ്യം ചോ​ദി​ക്കു​ന്ന​തും രാ​ഹു​ലി​ന്‍റെ മ​റു​പ​ടി​യു​മ​ട​ങ്ങു​ന്ന വീ​ഡി​യോ​യാ​ണ് വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. നി​ങ്ങ​ളു​ടെ കു​ടും​ബം ഇ​ന്ത്യ ഭ​രി​ക്കു​ന്പോ​ൾ ഈ ​രാ​ജ്യ​ത്തി​ന്‍റെ ആ​ളോ​ഹ​രി വ​രു​മാ​നം ലോ​ക ശ​രാ​ശ​രി​യെ​ക്കാ​ളും തീ​രെ കു​റ​വാ​യി​രു​ന്നു. എ​ന്നാ​ൽ നി​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ലു​ള്ള​വ​ർ പ്ര​ധാ​ന​മ​ന്ത്രി പ​ദം വി​ട്ട​പ്പോ​ൾ ആ​ളോ​ഹ​രി വ​രു​മാ​നം വേ​ഗ​ത്തി​ൽ വ​ർ​ധി​ച്ചു. ഇ​ത് എ​ന്തു​കൊ​ണ്ടാ​ണ് എ​ന്നാ​യി​രു​ന്നു ബ​സു​വി​ന്‍റെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നോ​ടു​ള്ള ചോ​ദ്യം.കോ​ണ്‍​ഗ്ര​സി​നെ​യും കു​ടും​ബ​ത്തെ​യും പ്ര​തി​ക്കൂ​ട്ടി​ൽ നി​ർ​ത്തി​യ ബ​സു​വി​ന്‍റെ ചോ​ദ്യ​ത്തി​നു​മു​ന്നി​ൽ പ്ര​കോ​പി​ത​നാ​കാ​തെ, വ​ള​രെ പ​ക്വ​ത​യോ​ടെ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ മ​റു​പ​ടി. കോ​ണ്‍​ഗ്ര​സാ​ണ് ഈ ​രാ​ജ്യ​ത്തി​ന്‍റെ മു​ഴു​വ​ൻ പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണ​മെ​ന്നു പ​റ​യു​ന്ന​തും കോ​ണ്‍​ഗ്ര​സാ​ണ് രാ​ജ്യ​ത്തി​ന്‍റെ എ​ല്ലാ നേ​ട്ട​ങ്ങ​ൾ​ക്കും പു​രോ​ഗ​തി​ക്കും കാ​ര​ണം എ​ന്നു പ​റ​യു​ന്ന​തും ഒ​രു​പോ​ലെ തെ​റ്റാ​ണെ​ന്നും ഇ​ന്ത്യ​യു​ടെ നേ​ട്ട​ങ്ങ​ളു​ടെ ക്രെ​ഡി​റ്റ് ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ ഈ ​നേ​ട്ട​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സി​നു യാ​തൊ​രു പ​ങ്കു​മി​ല്ല എ​ന്ന് ആ​രെ​ങ്കി​ലും ക​രു​തു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് തെ​റ്റാ​ണെ​ന്നും ഹ​രി​ത വി​പ്ല​വം, ടെ​ലി​കോം വ​ള​ർ​ച്ച, ഉ​ദാ​ര​വ​ത്ക​ര​ണം തു​ട​ങ്ങി​യ​വ ചൂ​ണ്ടി​ക്കാ​ട്ടി രാ​ഹു​ൽ മ​റു​പ​ടി ന​ൽ​കി.നി​ങ്ങ​ൾ എ​ന്നോ​ടു സം​സാ​രി​ച്ച​തു പോ​ലെ ന​രേ​ന്ദ്ര മോ​ദി​യോ​ട് ഇ​ട​പെ​ടാ​ൻ ക​ഴി​യി​ല്ലെ​ന്നും മോ​ദി നി​ങ്ങ​ളോ​ട് ഒ​രി​ക്ക​ലും ഇ​ങ്ങ​നെ​യാ​യി​രി​ക്കി​ല്ല പെ​രു​മാ​റു​ക​യെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​ണ്‍​ഗ്ര​സ് രാ​ജ്യ​ത്തി​നാ​യി ഒ​ന്നും ചെ​യ്തി​ല്ല എ​ന്നു ക​രു​തു​ന്ന​വ​രു​ണ്ടെ​ങ്കി​ൽ അ​വ​ർ പു​തി​യൊ​രു പു​സ്ത​കം എ​ഴു​ത​ണ​മെ​ന്നും എ​ഴു​ത്തു​കാ​ര​നെ​ന്നു സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യ പി.​കെ. ബ​സു​വി​നോ​ടു രാ​ഹു​ൽ പ​റ​ഞ്ഞു.