Friday, April 19, 2024
HomeKeralaകര്‍ദിനാള്‍ മാര്‍. ജോര്‍ജ്ജ് ആലഞ്ചേരി അധികാരത്തില്‍ നിന്ന് മാറിനില്‍ക്കണമെന്ന് വൈദീകർ

കര്‍ദിനാള്‍ മാര്‍. ജോര്‍ജ്ജ് ആലഞ്ചേരി അധികാരത്തില്‍ നിന്ന് മാറിനില്‍ക്കണമെന്ന് വൈദീകർ

സഭയുടെ ഭൂമിയിടപാട് വിഷയം വലിയ വിവാദമായി നില്‍ക്കെ കര്‍ദിനാള്‍ മാര്‍. ജോര്‍ജ്ജ് ആലഞ്ചേരി അധികാരത്തില്‍ നിന്ന് മാറിനില്‍ക്കണമെന്ന ആവശ്യത്തില്‍ നിന്ന് വ്യതിചലിക്കാതെ സഭയിലെ വൈദികര്‍. ഒരു നല്ല വിശ്വാസി നല്ല പൗരന്‍ കൂടിയായിരിക്കണം. രാജ്യത്തെ നിയമങ്ങളെ ആദരിക്കാന്‍ എല്ലാവര്‍ക്കും കടമയുണ്ട്. ഇത്തരത്തില്‍ രാജ്യത്തെ നിയമമനുസരിച്ച് പേലീസ് അന്വേഷണം നേരിടുന്ന മാര്‍. ആലഞ്ചേരി സഭയുടെ അധികാര പദവികളില്‍ നിന്ന് മാറിനിന്നുകൊണ്ട് വേണം അന്വേഷണത്തെ നേരിടാന്‍. അതിനാല്‍ തന്നെ താല്‍ക്കാലികമായെങ്കിലും തല്‍സ്ഥാനത്തുനിന്ന് രാജി വെക്കാന്‍ കര്‍ദ്ദിനാള്‍ സന്നദ്ധനാകണമെന്നാണ് വൈദിക സമിതിയുടെ ആവശ്യം. കര്‍ദ്ദിനാള്‍ കുറ്റവിമുക്തനാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ അദ്ദേഹത്തിന് അധികാരത്തിലേക്ക് തിരിച്ചുവരാമെന്നും വൈദികര്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ കെസിബിസിയും രംഗത്തുവന്നിട്ടുണ്ട്. വൈദിക പ്രതിനിധികളുമായി ചര്‍ച്ച നടത്തി കര്‍ദിനാളിനെതിരെയുള്ള പ്രതിഷേധം തണുപ്പിക്കാനാണ് കെസിബിസി ശ്രമിക്കുന്നത്. അതേ, സമയം കര്‍ദിനാളിനെതിരെയും ഭൂമിയിടപാട് വിഷയത്തിലും കോടതി കേസ് എടുത്ത് അന്വേഷണം നടത്താന്‍ വിധിച്ചിട്ട് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷവും അന്വേഷണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് മറ്റൊരു വിഭാഗം കോടതിയലക്ഷ്യമാണെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാകും കേസില്‍ അന്വേഷണം ആരംഭിക്കുക

RELATED ARTICLES
- Advertisment -

Most Popular

Recent Comments