Friday, March 29, 2024
HomeCrimeപൊലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് മരിച്ചത് ചെറുകുടലിനേറ്റ ചവിട്ട് മൂലമെന്ന് തെളിവ്

പൊലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് മരിച്ചത് ചെറുകുടലിനേറ്റ ചവിട്ട് മൂലമെന്ന് തെളിവ്

വരാപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് മരിച്ചത് ചെറുകുടലിനേറ്റ ചവിട്ട് മൂലമെന്ന് ചികിത്സാ രേഖ. അടിവയറ്റില്‍ കടുത്ത ആഘാതമേറ്റിരുന്നു. ഇത് ആരോഗ്യനില വഷളാക്കിയെന്നും രേഖകള്‍ പറയുന്നു. ചെറുകുടലില്‍ നീളത്തില്‍ മുറിവുണ്ടായിരുന്നു. ശനിയാഴ്ച ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ പൊലീസ് മര്‍ദ്ദനത്തില്‍ ശ്രീജിത്തിന്റെ ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ശ്രീജിത്ത് മരിക്കുകയായിരുന്നു എന്നാണ് എറണാകുളത്തെ ആശുപത്രിയിലെ ചികിത്സാ രേഖകള്‍ വ്യക്തമാക്കുന്നത്. വരാപ്പുഴ ദേവസ്വംപാടം ഷേണായിപറമ്പ് രാമകൃഷ്ണന്റ മകന്‍ ശ്രീജിത്താണ് (26) ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താന്‍ തുനിഞ്ഞെങ്കിലും സമരക്കാര്‍ ഇടപെട്ട് നിര്‍ത്തിവെച്ചു. എറണാകുളം ഗുരുവായുര്‍ ദേശീയപാത 17ല്‍ ഗതാഗതം സ്തംഭിച്ചു. കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിരയാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.ഇതിനിടെ വരാപ്പുഴ പൊലീസ് സ്റ്റേഷനിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയോടെ വീട്ടില്‍നിന്ന് കസ്?റ്റഡിയിലെടുത്ത ശ്രീജിത്തിനെ പൊലീസ് മര്‍ദനത്തെത്തുടര്‍ന്നാണ് ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര ക്ഷതമേറ്റിരുന്ന ശ്രീജിത്തിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ദേവസ്വംപാടം കുളമ്പുകണ്ടം വീട്ടില്‍ വാസുദേവന്‍ തൂങ്ങി മരിച്ച സംഭവത്തില്‍ പത്താം പ്രതിയാണ് ശ്രീജിത്ത്.വെള്ളിയാഴ്ച രാത്രിയോടെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ പൊലീസ് മര്‍ദനത്തെത്തുടര്‍ന്നാണ് ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര ക്ഷതമേറ്റിരുന്ന ശ്രീജിത്തിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ദേവസ്വംപാടം കുളമ്പുകണ്ടം വീട്ടില്‍ വാസുദേവന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പത്താംപ്രതിയാണ് ശ്രീജിത്ത്. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് മഫ്തിവേഷത്തിലെത്തിയ പൊലീസ് സംഘം വീട്ടില്‍നിന്ന് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഭാര്യയും മാതാവും കാര്യം അന്വേഷിച്ചപ്പോള്‍ പോലീസാണെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഇരുവരും പുറത്തേക്കിറങ്ങി ചെല്ലുമ്പോള്‍ സംഘം റോഡിലിട്ട് ശ്രീജിത്തിനെ മര്‍ദിക്കുകയായിരുന്നു. ഇരുവരും ബഹളംവെച്ചതോടെ പൊലീസ് ജീപ്പിലിട്ട് കൊണ്ടുപോയി. ശനിയാഴ്ച മറ്റു പ്രതികള്‍ക്കൊപ്പം റിമാന്‍ഡ് ചെയ്യാന്‍ മജിസ്‌ട്രേറ്റിന് മുന്നിലെത്തിച്ചെങ്കിലും സമയം കഴിഞ്ഞതിനാല്‍ നിരസിച്ചു. തുടര്‍ന്ന് വരാപ്പുഴ ജയിലിലേക്ക് കൊണ്ടു പോകുകയായിരുന്നു. വയറുവേദന ഉള്ളതായി ശ്രീജിത്ത് അറിയിച്ചെങ്കിലും പൊലീസ് ഗൗരവത്തിലെടുത്തില്ല. വേദന അസഹനീയമായ സ്ഥിതിയില്‍ പുലര്‍ച്ച രണ്ടരയോടെയാണ് ശ്രീജിത്തിനെ പൊലീസ് കളമശ്ശേരി മെഡിക്കല്‍ കോളജിലെത്തിച്ചത്. ഇവിടെ പ്രാഥമിക ചികിത്സക്കുശേഷം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍, ആരോഗ്യസ്ഥിതി മോശമായതോടെ 3.45ഓടെ വിദഗ്ധ ചികിത്സക്ക് ചേരാനല്ലൂരിലെ ആസ്റ്റര്‍ മെഡ്സിറ്റിയിലേക്ക് മാറ്റി. ചെറുകുടലിന് ഉള്‍പ്പെടെ സാരമായി പരിക്കേറ്റെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഒമ്പതോടെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. എന്നാല്‍, ബോധം വീണ്ടെടുക്കാനായില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments