Friday, March 29, 2024
HomeKeralaപ്ലസ്ടു പരീക്ഷ ഫലം: കണ്ണൂർ തിളങ്ങി, പത്തനംതിട്ട തലകുനിച്ചു

പ്ലസ്ടു പരീക്ഷ ഫലം: കണ്ണൂർ തിളങ്ങി, പത്തനംതിട്ട തലകുനിച്ചു

ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു. 83.75% പേര്‍ വിജയിച്ചു. 3,09,065 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത് കണ്ണൂരില്‍ (86.75%), കുറവ് പത്തനംതിട്ടയില്‍ (77.16%). വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി (വിഎച്ച്എസ്ഇ) വിഭാഗത്തില്‍ 90.24% പേരാണു വിജയിച്ചത്. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണു ഫലം പ്രഖ്യാപിച്ചത്. 3,69,021 പേരാണ് ഇത്തവണ പ്ളസ് ടൂവിന് പരീക്ഷ എഴുതിയത്. ഇതില്‍ 3,09,065 പേരാണ് തുടര്‍ പഠനത്തിന് യോഗ്യത നേടിയത്. ഇത്തവണ 79 സ്‌കൂളുകള്‍ നൂറു ശതമാനം വിജയം കരസ്ഥമാക്കി. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടിയത്14,735 വിദ്യാർത്ഥികളാണ്. 1,200ല്‍ 1,200 സ്‌കോറും വാങ്ങിയ വിദ്യാര്‍ഥികളുടെ എണ്ണം180ഉം. വിജയത്തിൽ പിന്നിൽ പോയ 14 സ്കൂകുകളെ മുൻനിരയിലെത്തിക്കാൻ പൈലറ്റ് പദ്ധതി നടപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. വിവിധ കോംപിനേഷന്‍ അടിസ്ഥാനത്തിലുള്ള വിജയ ശതമാനം ഇപ്രകാരമാണ്. സയന്‍സിന് 85.91 ശതമാനം, ഹ്യുമാനിറ്റീസ് 76.21, കൊമേഴ്‌സ് 85.22, ടെക്‌നിക്കല്‍ 76.77, ആര്‍ട്ടിന് 82.11 ശതമാനവും. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ ജില്ല മലപ്പുറമാണ് 53,915 പേർ. കുറവ് വയനാട് 9,042 വിദ്യാർത്ഥികൾ. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ എ പ്ലസ് ഗ്രേഡിനര്‍ഹരാക്കിയ ജില്ലയും മലപ്പുറമാണ്1935 പേർ. കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്ക് സജ്ജരാക്കിയ സ്‌കൂള്‍ തിരുവനന്തപുരം പട്ടത്തുള്ള സെന്റ് മേരീസ് എച്.എസ്.എസ് 834 പേർ. കൂടുതല്‍ കുട്ടികളെ പരീക്ഷയ്ക്ക് സജ്ജമാക്കിയ സര്‍ക്കാര്‍ സ്‌കൂള്‍ ജിഎച്എസ്എസ് തിരൂരങ്ങാടി 9 601 പേര്‍. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 90.24% പേരാണു വിജയിച്ചത്. സേ ഇപ്രൂവ്മെന്‍റ് പരീക്ഷകൾ ജൂൺ 5 മുതൽ 12 വരെയായി നടക്കും. ഇതിനായി മേയ് 16 വരെ അപേക്ഷിക്കാം. പുനർമൂല്യനിർണയത്തിന് മെയ് 15 വരെ അപേക്ഷിക്കാം. പ്ലസ് വണ്‍ പരീക്ഷാഫലം മേയ് അവസാനത്തോടെ പ്രഖ്യാപിക്കും. ജൂണ്‍ ഒന്നിന് പ്ലസ് ടു ക്ലാസുകള്‍ തുടങ്ങും. പരീക്ഷാഫലം പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പില്‍ ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിന് ഈ മാസം 15 വരെ അപേക്ഷിക്കാം . ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ PRD LIVE ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments