Saturday, April 20, 2024
HomeKeralaമോഷ്ടാവ് പറക്കും തളിക ബൈജുവിനെ ആശുപത്രിയിലെത്തിച്ച പൊലീസിന് അമളി പറ്റി

മോഷ്ടാവ് പറക്കും തളിക ബൈജുവിനെ ആശുപത്രിയിലെത്തിച്ച പൊലീസിന് അമളി പറ്റി

തലയ്ക്ക് വെട്ടേറ്റ നിലയില്‍ പോലീസുകാര്‍ ആശുപത്രിയിലെത്തിച്ചത് കൊടുംകുറ്റവാളി പറക്കുംതളിക ബൈജുവിനെയെന്ന് അറിയാതെ പോലീസിന് അമളിപറ്റി. തിരിച്ചറിഞ്ഞപ്പോഴേക്കും പറക്കും തളിക മുങ്ങി.വെട്ടേറ്റ് ചോരയൊലിക്കുന്ന നിലയിലാണ് ബൈജുവിനെ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയില്‍ പൊലീസ് എത്തിച്ചത്. വെട്ട് കൊണ്ടതിനെക്കുറിച്ച്‌ ബൈജുവിന് പരാതിയോ കോടതികളില്‍ നിന്ന് ഇയാള്‍ക്കെതിരെ നിലവില്‍ വാറന്റോ ഇല്ലെന്ന് കാട്ടി ഒടുവില്‍ പൊലീസ് തടിയൂരി. ഞായറാഴ്ച വൈകിട്ടാണ് ഉറിയാകോട് അരശുംമൂട് ജംഗ്ഷനില്‍ ബൈജുവിനെ തലയ്ക്ക് വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച്‌ വിളപ്പില്‍ശാല പൊലീസെത്തി രക്തത്തില്‍ കുളിച്ച ഇയാളെ ആശുപത്രിയിലാക്കി.സഹോദരിയുടെ മക്കള്‍ ആക്രമിച്ചതാണെന്നും തനിക്ക് പരാതിയില്ലെന്നും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയെങ്കിലും പരിക്കേറ്റയാളുടെ ഊരോ പേരോ തിരക്കാതെ ആശുപത്രിയില്‍ നിന്ന് പൊലീസ് മടങ്ങി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കുപ്രസിദ്ധ മോഷ്ടാവും ഒട്ടേറെ കേസുകളില്‍ പിടികിട്ടാപ്പുള്ളിയുമായ പറക്കുംതളിക ബൈജുവാണെന്ന് വൈകിയാണ് പൊലീസ് തിരിച്ചറിഞ്ഞത്. കുപ്രസിദ്ധ മോഷ്ടാവ് എറണാകുളം ബിജുവിനെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി മടങ്ങുന്നതിനിടെ ബൈക്കിലെത്തി രക്ഷപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയാണ് പറക്കുംതളിക ബൈജു. ഈ കേസില്‍ പിടിയിലായ ഇയാള്‍ അടുത്തിടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. കഴിഞ്ഞ മാസം 28നാണ് 250ലധികം ക്രിമിനല്‍ കേസുകളിലെ പ്രതിയായ എറണാകുളം ബിജുവിനെ നെയ്യാറ്റിന്‍കരയില്‍ നിന്ന് ബൈജു രക്ഷപെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പൊലീസ് സംരക്ഷണത്തില്‍ തിരികെ കൊണ്ടുവരുന്നതിനിടെ ബൈക്കിലെത്തിയ പറക്കുംതളിക ബൈജു, ബിജുവിനെ സാഹസികമായി രക്ഷപെടുത്തുകയായിരുന്നു. പൂജപ്പുര ജയിലില്‍ തടവില്‍ കഴിയുന്നതിനിടെയാണ് ബിജുവും ബൈജുവും തമ്മില്‍ അടുത്തത്. മൂന്ന് മാസം മുമ്ബ് ജയില്‍ മോചിതനായ പറക്കുംതളിക ബൈജു, ബിജുവിനെ രക്ഷപെടുത്തുന്നതിനുള്ള ശ്രമം വൈകാതെ തുടങ്ങി. പൊലീസ് പിന്‍തുടരുന്നതായി മനസിലാക്കിയതിനെ തുടര്‍ന്ന് ഇരുവരും വഴിപിരിഞ്ഞു. പാറശാല റെയില്‍വെ സ്റ്റേഷനില്‍വെച്ചാണ് ബൈജു പിടിയിലായത്. നൂറിലധികം കേസുകളില്‍ പ്രതിയാണിയാള്‍.

RELATED ARTICLES
- Advertisment -

Most Popular

Recent Comments